Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓട്ടോ ഇടിച്ച്...

ഓട്ടോ ഇടിച്ച് പരിക്കേറ്റ യുവാവ്​ മരിച്ചു

text_fields
bookmark_border
മാനന്തവാടി: റോഡരികിൽ പടക്കം പൊട്ടിക്കുന്നതിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തലശ്ശേരി കോട്ടയംപൊയിൽ ശിവംകുന്നിന് മീത്തൽ സുരേഷ് ബാബുവിന്‍റെ മകൻ എം.ടി. വിഭീഷ് (34) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട്​ മാനന്തവാടി ചൂട്ടക്കടവിൽ വെച്ചായിരുന്നു സംഭവം. ബന്ധുവീട്ടിൽ താമസിക്കാനെത്തിയ വിഭീഷ് വഴിയരികിൽനിന്ന് പടക്കം പൊട്ടിക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച്​ പരിക്കേൽക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഭീഷ് ശനിയാഴ്ച രാവിലെയോടെയാണ് മരിച്ചത്. ഇടിച്ചിട്ട ഓട്ടോ നിർത്താതെ പോയിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. SATWDD5 Vipeesh
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story