Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗഹൃദ ഫുട്ബാൾ :...

സൗഹൃദ ഫുട്ബാൾ : ജനപ്രതിനിധികൾക്കെതിരെ മാധ്യമപ്രവർത്തകർക്ക്​ ജയം

text_fields
bookmark_border
കോഴിക്കോട്​: രണ്ടാം പിണറായി വിജയൻ സർക്കാറി‍ൻെറ ഒന്നാം വാർഷികാഘോഷത്തി‍ൻെറ ഭാഗമായി ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും തമ്മിൽ നടന്ന സൗഹൃദ ഫുട്ബാൾ മത്സരത്തിൽ മാധ്യമ പ്രവർത്തകർക്ക് ജയം. ഏപ്രിൽ 19 മുതൽ 26 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന പ്രദർശന - വിപണ മേളയുടെ പ്രചാരണാർഥമാണ് മത്സരം സംഘടിപ്പിച്ചത്. ജില്ല ഇൻഫർമേഷൻ ഓഫിസ് കാലിക്കറ്റ് പ്രസ് ക്ലബി​‍ൻെറ സഹകരണത്തോടെ സംഘടിപ്പിച്ച സൗഹൃദ ഫുട്ബാൾ മത്സരം മന്ത്രി എ.കെ. ശശീന്ദ്രൻ കിക്കോഫ് ചെയ്തു. വാശിയേറിയ മത്സരത്തിനാണ് കാരപ്പറമ്പിലെ ടർഫ് സാക്ഷ്യം വഹിച്ചത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് മാധ്യമ പ്രവർത്തകരുടെ ടീം ജയിച്ചത്. മാധ്യമ പ്രവർത്തകരുടെ ടീമിനു വേണ്ടി രാഹുൽ രണ്ട് ഗോളും ദിപിൻ, നിസാർ, സുധിൻ എന്നിവർ ഓരോ ഗോൾ വീതവും നേടി. പി. സച്ചിൻ ദേവ് എം.എൽ.എ, വസീഫ് എന്നിവർ ജനപ്രതിനിധികളുടെ ടീമിനുവേണ്ടി ഗോൾ നേടി. മന്ത്രി എ.കെ. ശശീന്ദ്രൻ ക്യാപ്റ്റനായ ജനപ്രതിനിധികളുടെ ടീമിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ, എം.എൽ.എമാരായ പി.ടി.എ റഹിം, തോട്ടത്തിൽ രവീന്ദ്രൻ, പി. സച്ചിൻ ദേവ്, കൗൺസിലർമാരായ സി.എം. ജംഷീർ, വരുൺ ഭാസ്കർ, ജില്ല പഞ്ചായത്ത് അംഗം പി. ഗവാസ്, ആർ. ഷാജി, വി. വസീഫ്, എ.കെ. അബ്ദുൽ ഹക്കീം എന്നിവരാണ് കളിച്ചത്. പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാൻ ക്യാപ്റ്റനായ മാധ്യമപ്രവർത്തകരുടെ ടീമിൽ കമാൽ വരദൂർ, അരുൺ എ.ആർ.സി , രാഹുൽ കെ.വി, വി. ദിപിൻ, വിപുൽനാഥ്, നിസാർ കൂമണ്ണ, അബു ഹാഷിം, ബൈജു കൊടുവള്ളി, എം.ടി. വിധു രാജ്, സോനു, ടി.കെ. സുധിൻ എന്നിവർ കളത്തിലിറങ്ങി. കാനത്തിൽ ജമീല എം.എൽ.എ, ജില്ല കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. ദീപ എന്നിവർ സന്നിഹിതരായി. പടം bk
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story