Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:46 AM IST Updated On
date_range 15 April 2022 5:46 AM ISTവോൾവോ ഐരാവത് റോഡിന് കുറുകെ കുടുങ്ങി; നഗരത്തിൽ ഗതാഗതം മുടങ്ങി
text_fieldsbookmark_border
കോഴിക്കോട്: കർണാടക ആർ.ടി.സിയുടെ വോൾവോ ഐരാവത് മാവൂർ റോഡിനു കുറകെ കുടുങ്ങി നഗരത്തിൽ ഗതാഗതസ്തംഭനം. കെ.എസ്. ആർ.ടി.സി ബസ് ടെർമിനലിൽനിന്ന് ബംഗളുരുവിലേക്ക് പുറപ്പെട്ട ബസ് മാവൂർ റോഡിലിറക്കിയപ്പോഴാണ് എയർബലൂൺ തകരാറിനെ തുടർന്ന് നിരത്തിലുരഞ്ഞ് കുടുങ്ങിയത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. 20 മിനിറ്റോളം മാവൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടത് നഗരത്തിരക്ക് വർധിപ്പിച്ചു. വിഷുത്തലേന്നായതിനാൽ പൊതുവെ തിരക്കായിരുന്നു. തകരാർ പരിഹരിച്ച് പിന്നീട് ബസ് ബംഗളുരുവിലേക്ക് തിരിച്ചു. karnataka rtc കർണാടക ആർ.ടി.സിയുടെ വോൾവോ ഐരാവത് മാവൂർറോഡിന് കുറകെ കുടുങ്ങിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story