Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:46 AM IST Updated On
date_range 15 April 2022 5:46 AM ISTതെരുവുനായുടെ കടിയേറ്റ കുടുംബത്തിനു സഹായമായി ലീഗൽ സർവിസസ് അതോറിറ്റി
text_fieldsbookmark_border
കോഴിക്കോട്: പയ്യാനക്കൽ പ്രദേശത്ത് ഏപ്രിൽ 11ന് തെരുവുനായുടെ കടിയേറ്റ മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീക്കും കുടുംബത്തിനും ജില്ല ലീഗൽ സർവിസസ് അതോറിറ്റിയുടെ സഹായം. നായുടെ കടിയേറ്റ് നിരവധി പേർ ചികിത്സ തേടിയെങ്കിലും കടിയേറ്റ മാനസികാസ്വാസ്ഥ്യം ഉള്ള സ്ത്രീയും രണ്ടു സഹോദരിമാരും ചികിത്സ തേടാൻ തയാറാവാതെ കഴിയുകയായിരുന്നു. സഹായിക്കാൻ എത്തിയ വാർഡ് മെംബർ, പൊലീസ്, മറ്റു സാമൂഹിക പ്രവർത്തകർ എന്നിവരെ കുടുംബാംഗങ്ങൾ ആയുധം കാണിച്ചു തിരിച്ചയച്ചെന്നായിരുന്നു പരാതി. ഈ വിവരം പാര ലീഗൽ വളന്റിയർ ചന്ദ്രൻ ഇയ്യാട് ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി എം.പി. ഷൈജലിനെ അറിയിച്ചു. അദ്ദേഹം പൊലീസ്, വാർഡ് മെംബർ, ആരോഗ്യപ്രവർത്തകർ, പാരാലീഗൽ വളന്റിയർമാരായ പ്രേമൻ പറന്നാട്ടിൽ, സലീം വട്ടാക്കിണർ എന്നിവരുമായി സ്ഥലം സന്ദർശിച്ചു. വീട്ടുകാരെ അനുനയിപ്പിച്ച് ചികിത്സക്കായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്ന് കടിയേറ്റ സ്ത്രീക്ക് വാക്സിനും മറ്റു രണ്ടുപേർക്ക് വേണ്ട ചികിത്സകളും നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story