Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമണക്കടവുകാർ...

മണക്കടവുകാർ ചോദിക്കുന്നു; ഇനിയെത്ര കാലം സഹിക്കണം ഈ ദുരിതം

text_fields
bookmark_border
മണക്കടവുകാർ ചോദിക്കുന്നു; ഇനിയെത്ര കാലം സഹിക്കണം ഈ ദുരിതം
cancel
പന്തീരാങ്കാവ്: മാസങ്ങളായി ഇഴയുന്ന റോഡ് പ്രവൃത്തിയുടെ ദുരിതം സഹിക്കുകയാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മണക്കടവ് പ്രദേശവാസികൾ. മണക്കടവ്-അറപ്പുഴ റോഡിന്റെ നവീകരണ പ്രവൃത്തികളാണ് മാസങ്ങളായി ഇഴയുന്നത്. ഓവുചാൽ നിർമാണവും റോഡ് ടാറിങ്ങും നടത്താൻ ജില്ല പഞ്ചായത്താണ് 33 ലക്ഷം ഫണ്ട് വകയിരുത്തിയത്. ഒരു വർഷത്തോളമായി റോഡിൽ പ്രവൃത്തി നടക്കുന്നുണ്ട്. ഓവുചാൽ പ്രവൃത്തിയുടെ മെല്ലെപ്പോക്കും ജലനിധി പൈപ്പ് ലൈൻ പൂർത്തിയാക്കാത്തതുമാണ് നാട്ടുകാരെ ദുരിതത്തിലാക്കുന്നത്. വേനൽമഴ പെയ്തതോടെ ചളി നിറഞ്ഞ് റോഡിലൂടെ യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാതായിട്ടുണ്ട്. ദേശീയപാത ബൈപാസിലേക്കുള്ള പോക്കറ്റ് റോഡ് എന്ന നിലയിൽ വളരെ പ്രധാനപ്പെട്ട റോഡാണിത്. സ്ഥിരമായി ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ദേശീയപാതയിലെ യാത്രക്കാർ കുരുക്കിൽനിന്ന് രക്ഷപ്പെടാൻ ആശ്രയിക്കുന്ന റോഡിനാണ് ഈ ഗതി. മഴക്കു മുമ്പ് പ്രവൃത്തി പൂർത്തിയാക്കി യാത്രാദുരിതത്തിന് പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story