Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:44 AM IST Updated On
date_range 15 April 2022 5:44 AM ISTമേൽകൂര തകർന്ന സംഭവം; പുനർ നിർമാണമാരംഭിച്ചു
text_fieldsbookmark_border
കൊടിയത്തൂർ: ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്കം ഗവ. യു.പി. സ്കൂളിലെ തകർന്ന മേൽക്കൂര പുനർനിർമിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് അനുവദിച്ച 10 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് മേൽക്കൂര നിർമിക്കുന്നത്. മാർച്ച് 31ന് കെട്ടിടത്തിന്റെ ഫിറ്റ്നസ് അവസാനിക്കുന്നത് സ്കൂൾ അധികൃതർ ഗ്രാമപഞ്ചായത്തിന്റെ ശ്രദ്ധയിൽപെടുത്തുകയും അവസാന പദ്ധതി റിവിഷനിൽ തുക അനുവദിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം കെട്ടിടം തകർന്നതോടെ ഗ്രാമ പഞ്ചായത്തധികൃതർ കരാറുകാരനുമായി ബന്ധപ്പെട്ട് ഉടൻ പ്രവൃത്തി തുടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. പ്രവൃത്തി വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ദിവ്യ ഷിബു, മുൻ വൈസ് പ്രസിഡന്റ് കരീം പഴങ്കൽ, പ്രധാനാധ്യാപകൻ ഗിരീഷ് കുമാർ, വൈ.പി അഷ്റഫ് എന്നിവർ സ്ഥലം സന്ദർശിച്ചു. ചൊവ്വാഴ്ച രാത്രിയാണ് തോട്ടുമുക്കം ഗവ. യു.പി സ്കൂളിലെ പ്രീ പ്രൈമറി ക്ലാസുകൾ പ്രവർത്തിച്ചിരുന്ന 40 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത്. സ്കൂൾ അവധി സമയമായതിനാലും വിദ്യാർഥികൾ ഇല്ലാത്തതിനാലും വലിയ ദുരന്തം ഒഴിവാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story