Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രണയ വിവാഹ വിവാദം: ...

പ്രണയ വിവാഹ വിവാദം: കേന്ദ്ര അന്വേഷണത്തിന് സഹായം ​ചെയ്യും -കെ. സുരേന്ദ്രൻ

text_fields
bookmark_border
താമരശ്ശേരി: കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്ന് മിശ്രവിവാഹത്തിലെ പെൺകുട്ടിയുടെ രക്ഷിതാക്കൾ രേഖാമൂലം ആവശ്യപ്പെട്ടാൽ സഹായം ചെയ്തു കൊടുക്കുമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കോടഞ്ചേരിയിലെ വീട്ടിലെത്തി രക്ഷിതാക്കളെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പെൺകുട്ടിയെ രക്ഷിതാക്കൾക്ക് മുമ്പിൽ കൊണ്ടുവന്ന് കാണിച്ച് കൊടുക്കാത്തത് എന്താണ്. സംസ്ഥാനം ഭരിക്കുന്ന ഒരു പാർട്ടിക്ക് പൊലീസ് കൈയിലുള്ളപ്പോൾ പെൺകുട്ടിയെ വിഡിയോ കോൾ വഴിയെങ്കിലും മാതാപിതാക്കളുമായി സംസാരിക്കാമല്ലോ. എന്താണ് അത് ചെയ്യാത്തത്. മാർക്സിസ്റ്റ് പാർട്ടിയുടെ ഉന്നതനായ നേതാവിന് തിരുവമ്പാടി പോലുള്ള ഒരു സ്ഥലത്ത് ഇത്രയധികം ഭയപ്പെടേണ്ട അവസ്ഥയെന്താണെന്നും സുരേന്ദ്രൻ ചോദിച്ചു. ബി.ജെ.പി. ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, ജില്ല ജനറൽ സെക്രട്ടറി ഇ. പ്രശാന്ത് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, ന്യൂനപക്ഷ മോർച്ച ജില്ല പ്രസിഡന്റ് ജോണി കുമ്പളുങ്കൽ, സെക്രട്ടറി സജീവ് ജോസഫ്, ബി.ജെ.പി. തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് കെ. പ്രസാദ്, ജനറൽ സെക്രട്ടറി ബൈജു, സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ തുടങ്ങിയവർ കെ. സുരേന്ദ്രനൊപ്പമുണ്ടായിരുന്നു. പിന്നീട് താമരശ്ശേരി ബിഷപ്സ് ഹൗസിലെത്തി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി കെ. സുരേന്ദ്രൻ ചർച്ച നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story