Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഞ്ചുദിവസമായി കിണറ്റിൽ...

അഞ്ചുദിവസമായി കിണറ്റിൽ വീണുകിടന്ന പൂച്ചയെ രക്ഷപ്പെടുത്തി

text_fields
bookmark_border
അഞ്ചുദിവസമായി കിണറ്റിൽ വീണുകിടന്ന  പൂച്ചയെ രക്ഷപ്പെടുത്തി
cancel
ഓമശ്ശേരി: കൂടത്തായി ടൗണിലെ പഞ്ചായത്ത് കിണറ്റിൽ അഞ്ചു ദിവസമായി വീണുകിടന്ന പൂച്ചയെ ഓമശ്ശേരി ഹാച്ചിക്കോ ആനിമൽ റെസ്ക്യൂ ടീം അംഗങ്ങൾ രക്ഷപ്പെടുത്തി. പൂച്ചയെ നാട്ടുകാർ പലവിധത്തിലും കരകയറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്നു നാട്ടുകാർ അറിയിച്ചതനുസരിച്ച് ഹാച്ചിക്കോ ആനിമൽ റെസ്ക്യൂ ടീം വലിയ വല ഉപയോഗിച്ച് പൂച്ചയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ഹാച്ചിക്കോ ടീമംഗങ്ങളായ പ്രജീഷ്, ജംഷീർ, സിനീഷ്കുമാർ, സായി, അഖിൽ, നൗഷാദ് തുടങ്ങിയവർ നാട്ടുകാരുടെ പിന്തുണയോടെ രക്ഷിച്ചു. ചിത്രം കൂടത്തായിയിൽ കിണറിൽ വീണ പൂച്ചയെ ഓമശ്ശേരി ഹാച്ചിക്കോ ടീം രക്ഷപ്പെടുത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story