Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:43 AM IST Updated On
date_range 15 April 2022 5:43 AM ISTദേശീയ ഫയർ സർവിസ് ദിനാചരണം
text_fieldsbookmark_border
പേരാമ്പ്ര: ദേശീയ ഫയർ സർവിസ് ദിനാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര അഗ്നിരക്ഷാ നിലയം സുരക്ഷാ ബോധവത്കരണ റാലി സംഘടിപ്പിച്ചു. ഫയർ സർവിസ് ജീവനക്കാരും സിവിൽ ഡിഫൻസ് അംഗങ്ങളും അണിചേർന്നു. സ്റ്റേഷൻ ഓഫിസർ സി.പി. ഗിരീശൻ പതാക ഉയർത്തി. തുടർന്ന് സേനാംഗങ്ങൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. പി. വിനോദൻ, കെ. ദിലീപ്, എ.പി. ഷൈനേഷ്, മുകുന്ദൻ എന്നിവർ സംസാരിച്ചു. പരിപാടിക്ക് കെ. മുരളീധരൻ, പി.സി. പ്രേമൻ, വി.കെ. നൗഷാദ്, എ. ഷിജിത്ത്, എൻ.എം. ലതീഷ് എന്നിവർ നേതൃത്വം നൽകി. വാരാചരണത്തിന്റെ ഭാഗമായി ഏപ്രിൽ 20 വരെ ബോധവത്കരണ ക്ലാസുകൾ, വിവിധ സ്ഥാപനങ്ങളിൽ സുരക്ഷാ പരിശോധന, പരിശീലനങ്ങൾ, മോക്ഡ്രില്ലുകൾ എന്നിവ നടക്കും. Photo: പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നടന്ന ഫയർ സർവിസ് ദിനാചരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
