Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:42 AM IST Updated On
date_range 15 April 2022 5:42 AM ISTമഴക്കാല രോഗപ്രതിരോധം: ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി
text_fieldsbookmark_border
കൂടരഞ്ഞി: മഴക്കാല രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങി. ശുചിത്വം ഉറപ്പുവരുത്തണമെന്ന് കൂടരഞ്ഞി മെഡിക്കൽ ഓഫിസർ ഡോ. കെ.വി. പ്രിയ അഭ്യർഥിച്ചു. പരിശോധനയിൽ മൂന്ന് ഫാമുകൾക്ക് നോട്ടീസ് നൽകി. ശുചിത്വം പാലിക്കാത്ത ഫാമുകൾക്കാണ് നോട്ടീസ് നൽകിയത്. പുകയില ഉൽപന്നങ്ങൾ വിൽപന നടത്തുന്ന രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. പഞ്ചായത്തിലെ കൂമ്പാറ, കല്പിനി, പുഷ്പഗിരി പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ, റബർ തോട്ടങ്ങൾ,വിവിധ ഫാമുകൾ എന്നിവടങ്ങളിൽ പരിശോധന നടന്നു. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ രണ്ടാഴ്ചക്കുള്ളിൽ ലൈസൻസ് എടുക്കണമെന്ന് നിർദേശിച്ചു. വീടുകളൊഴികെയുള്ള സ്ഥാപനങ്ങൾ സാനിറ്ററി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. വിവാഹമുൾപ്പെടെ ആഘോഷ പരിപാടികൾ ആരോഗ്യ വകുപ്പിനെ അറിയിക്കണം. ആരോഗ്യ വകുപ്പ് പരിശോധനകൾ അടുത്ത ദിവസങ്ങളിലും തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story