Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപച്ചക്കറി കൃഷി നശിച്ചു

പച്ചക്കറി കൃഷി നശിച്ചു

text_fields
bookmark_border
ബാലുശ്ശേരി: ശക്തമായ വേനൽമഴയിൽ വിളവെടുക്കാറായ പച്ചക്കറി കൃഷിക്ക് വ്യാപക നാശം. ബാലുശ്ശേരി പനങ്ങാട് കോട്ടനടവയലിൽ മൂന്ന് ഏക്കറോളം പാടത്തെ പച്ചക്കറി കൃഷിയാണ് ബുധനാഴ്ച രാത്രി മണിക്കൂറുകളോളം നീണ്ട മഴയിൽ വെള്ളം കയറി നശിച്ചത്. വെള്ളരി, മത്തൻ, കുമ്പളങ്ങ, കയ്പ, പടവലം, തണ്ണിമത്തൻ, കറാച്ചി മത്തൻ, പയറ് എന്നീ കൃഷിയിലെല്ലാം വെള്ളം കയറി. കെട്ടിക്കിടക്കുന്ന വെള്ളം തുറന്നുവിടാനും സാധിക്കുന്നില്ല. കോട്ടനട ഐശ്വര്യ ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ 16ഓളം കർഷകർ ചേർന്നാണ് പച്ചക്കറി കൃഷിനടത്തുന്നത്. പാടം ഇൻഷുർ ചെയ്യാത്തതിനാൽ നഷ്ടമേറും. വെള്ളക്കെട്ട് കാരണം പാകമാകുന്നതിനു മുമ്പേതന്നെ തണ്ണിമത്തനും കറാച്ചി മത്തനുമെല്ലാം പറിക്കാൻ നിർബന്ധിതമായിരിക്കയാണെന്ന് കൃഷിക്കാരായ ഗീഥ്പഥ്, മുഹമ്മദ് എന്നിവർ പറഞ്ഞു. Photo: karachi mathan balu വേനൽ മഴയിൽ കോട്ട നടവയലിലെ കൃഷിയിടത്തിൽ വെള്ളം കയറിയതിനാൽ പാകമാകും മുമ്പേ കറാച്ചി മത്തൻ പറിച്ചെടുത്ത് കൊണ്ടുപോകുന്ന യുവ കർഷകൻ ഗീഥ്‌പഥ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story