Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:38 AM IST Updated On
date_range 15 April 2022 5:38 AM ISTചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു
text_fieldsbookmark_border
ഒരാൾക്ക് ഗുരുതര പരിക്ക് ഇരിട്ടി: ഉളിക്കൽ നുച്ചിയാട് . ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ചെങ്കൽ ക്വാറി തൊഴിലാളിയും അസം സ്വദേശിയുമായ മിധുൻ (33) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മൈദൂൽ (34) എന്നയാൾ കോഴിക്കോട് മെഡി. കോളജിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഉളിക്കൽ നുച്ചിയാട് ഇല്ലത്തുപടിയിലെ മുഹമ്മദ് കുളങ്ങരാടി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ചെങ്കൽ ക്വാറിയിലാണ് അപകടമുണ്ടായത്. ഖനനം നടത്തി ഒഴിവാക്കിയ ശേഷം മണ്ണിട്ടു നികത്തിയ പഴയ ചെങ്കൽ ക്വാറി കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെ തുടർന്ന് തൊട്ടടുത്ത ക്വാറിയിൽ ജോലി ചെയ്യുകയായിരുന്ന 15ഓളം തൊഴിലാളികൾക്ക് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണിനടിയിൽ രണ്ട് പേർ കുടുങ്ങുകയായിരുന്നു. മറ്റ് തൊഴിലാളികളും നാട്ടുകാരും ഇരിട്ടിയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മണ്ണിനടിയിൽനിന്നും ഇരുവരെയും പുറത്തെടുത്തത്. ഇവരെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും മിധുനെ രക്ഷിക്കാനായില്ല. midhun deth ulikka irittyl
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story