Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:48 AM IST Updated On
date_range 14 April 2022 5:48 AM ISTഇന്ധന വിലവര്‍ധന: കെ.എസ്.ആർ.ടി.സി ജീവനക്കാർ മാർച്ച് നടത്തി
text_fieldsbookmark_border
കോഴിക്കോട്: കെ.എസ്.ആർ.ടി.സിയെ തകർക്കുന്ന ഇന്ധന വിലവര്‍ധന പിൻവലിക്കുക, ബൾക്ക് പർച്ചേസിനുള്ള അധിക വിലവർധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് പി. റഷീദ് അധ്യക്ഷത വഹിച്ചു. പി.കെ. സന്തോഷ്, പി.എ. ജോജോ, സി.എ. പ്രമോദ്കുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എ.സി. അനൂപ് സ്വാഗതവും ടി. സൂരജ് നന്ദിയും പറഞ്ഞു. ------ ksrtea income tax march കെ.എസ്.ആർ.ടി.സി ജീവനക്കാർ ആദായ നികുതി ഓഫിസിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടിയു ജില്ല ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story