Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:47 AM IST Updated On
date_range 14 April 2022 5:47 AM ISTബേപ്പൂരിലെ ബോട്ടുകളിൽനിന്ന് ബാറ്ററികൾ മോഷണം പോയി
text_fieldsbookmark_border
ബേപ്പൂർ: ചാലിയാർ പുഴയിലെ വിവിധ ഭാഗങ്ങളിൽ നിർത്തിയിട്ട മത്സ്യബന്ധന ബോട്ടുകളിൽനിന്ന് ബാറ്ററികൾ മോഷണം പോയി. സാമ്പത്തിക പ്രയാസത്തിൽ മീൻപിടിത്തത്തിന് പോകാതെ നിർത്തിയിട്ട ബോട്ടുകളിൽനിന്നാണ് ഇവ കളവുപോയത്. ചാലിയാർ പുഴയിലെ കക്കാടത്ത് കടവ് ഭാഗങ്ങളിൽ കെട്ടിയിട്ട ദേവകി, അൽ ജലാൽ, റയാൻ, അൽ ഫതഹ് തുടങ്ങി ബോട്ടുകളിൽനിന്നും കരുവൻതുരുത്തി-ചാലിയം ഭാഗങ്ങളിൽ നിർത്തിയിട്ട മിലാദ് വൺ, മീലാദ് ടു തുടങ്ങിയ 20ഓളം ബോട്ടുകളിൽ നിന്നുമാണ് ബാറ്ററികൾ നഷ്ടപ്പെട്ടത്. ഒരു ബാറ്ററിക്ക് 22,500 രൂപയോളമാണ് വില. ആറു ബാറ്ററികൾ വീതമാണ് ഓരോ ബോട്ടിലും ഉണ്ടാവുക. ഇന്ധനവില വർധനവും അനുബന്ധ തൊഴിൽ ഉപകരണങ്ങളിലുണ്ടായ വർധനവും നിത്യോപയോഗ ചെലവുകളും കുത്തനെ വർധിച്ചതോടെ കടക്കെണിയിലായ ബോട്ടുടമകൾക്ക് ബാറ്ററി മോഷണം കടുത്ത പ്രയാസമായി. അർധരാത്രിയിൽ പുഴയിലൂടെ തോണിയിൽ എത്തുന്ന നാലിൽ കൂടുതലുള്ള സംഘമാണ് ബാറ്ററികൾ മോഷ്ടിക്കുന്നതെന്നാണ് ബോട്ടുടമകൾ പറയുന്നത്. കാവലിന് തൊഴിലാളികളില്ലാത്ത ബോട്ടുകൾ പകൽസമയങ്ങളിൽ കണ്ടുവെച്ച് അർധരാത്രി ഇരുട്ടിന്റെ മറവിൽ തോണിയിൽ വന്നാണ് കളവു നടത്തുന്നത്. നിർത്തിയിട്ട ബോട്ടുകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്കാർ വന്ന് എൻജിൻ പ്രവർത്തിപ്പിക്കുക പതിവാണ്. എൻജിൻ പ്രവർത്തിക്കാത്തതിന്റെ കാരണം പരിശോധിക്കുമ്പോഴാണ് ബാറ്ററി നഷ്ടപ്പെട്ട വിവരം അറിയുന്നത്. ബോട്ടുടമകൾ ബേപ്പൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബാറ്ററി മോഷണം തടയുന്നതിന് ഫിഷറീസ് മറൈൻ എൻഫോഴ്സ്മൻെറ് വിഭാഗത്തിന്റെ നിരീക്ഷണം വർധിപ്പിക്കണമെന്നും മോഷ്ടാക്കളെ പിടികൂടാനും തൊണ്ടിമുതലുകൾ കണ്ടെത്തുന്നതിനും ബേപ്പൂർ പൊലീസിന്റെ സജീവ ഇടപെടൽ ആവശ്യമാണെന്നും ബോട്ട് ഓണർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഹനീഫ ഹാജി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story