Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:46 AM IST Updated On
date_range 14 April 2022 5:46 AM ISTഭക്ഷ്യക്കിറ്റ് വിതരണം
text_fieldsbookmark_border
കോഴിക്കോട്: മലബാറിലെ സംരംഭകരുടെ കൂട്ടായ്മയായ 'ദി ബിസിനസ് ക്ലബ്' നഗരത്തിലെ നിർധനരായ കുടുംബങ്ങൾക്ക് വിഷു-റമദാൻ-ഈസ്റ്റർ മെഗാ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ജില്ല കലക്ടർ ഡോ. എൻ. തേജ്ലോഹിത് റെഡ്ഡി ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്‍റ് അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. നഗരത്തിലെ വിവിധ റെസിഡന്റ്സ് അസോസിയേഷനുകൾ വഴി തിരഞ്ഞെടുത്ത കുടുംബങ്ങളിലേക്കാണ് കിറ്റുകൾ എത്തിച്ചത്. സെക്രട്ടറി ഇ.ഒ. മിർഷാദ്, ടി.ബി.സി ചാരിറ്റി ചെയർമാൻ മുജീബ് റഹ്മാൻ, ട്രഷറർ പി.ആർ.സി. അനിൽ, വി. സുനിൽകുമാർ, ടി.വി. അഷറഫ്, അജീഷ് അത്തോളി എന്നിവർ സംസാരിച്ചു. എ. വത്സലൻ സ്വാഗതവും കെ. പ്രകാശൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story