Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേപ്പൂരിലെ ഫ്ലോട്ടിങ്‌...

ബേപ്പൂരിലെ ഫ്ലോട്ടിങ്‌ ബ്രിഡ്ജ് പ്രവർത്തനം നിർത്തിവെച്ചു

text_fields
bookmark_border
ബേപ്പൂരിലെ ഫ്ലോട്ടിങ്‌ ബ്രിഡ്ജ് പ്രവർത്തനം നിർത്തിവെച്ചു
cancel
ബേപ്പൂർ: കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ബേപ്പൂർ പുലിമുട്ട് വിനോദസഞ്ചാര കേന്ദ്രത്തിലെ ഫ്ലോട്ടിങ്‌ ബ്രിഡ്ജ് പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ന്യൂനമർദത്തെ തുടർന്ന് തിരമാലകൾ തീരത്തേക്ക് ഇരച്ചുകയറിയ​തോടെ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് തിങ്കളാഴ്ച മുതൽ പ്രവർത്തനം നിർത്തിയത്. കടൽ പ്രക്ഷുബ്ധമായതോടെ, കൂറ്റൻ തിരമാലകൾ ഫ്ലോട്ടിങ് ജെട്ടിക്ക് മുകളിലൂടെ കയറി മറിയുമ്പോൾ ആടിയുലഞ്ഞ് സഞ്ചാരം അസാധ്യമാവുകയായിരുന്നു. ബേപ്പൂർ പുലിമുട്ട് തീരത്തെ കടലിനുള്ളിലേക്ക് 100 മീറ്ററോളം കാൽനടയായി സഞ്ചരിക്കാവുന്ന ഫ്ലോട്ടിങ്‌ ബ്രിഡ്ജ് അതിസുരക്ഷാ സംവിധാനത്തോടെയാണ് പ്രവർത്തിച്ചുവന്നത്. യന്ത്രങ്ങളുടെയും, ബോട്ടുകളുടെയും സഹായത്തോടെ കടലിൽവിരിച്ച പ്ലാറ്റ്ഫോമുകൾ കരയിലേക്ക് വലിച്ചു കയറ്റി സുരക്ഷിതമാക്കി വെച്ചു. കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കേ കടലിൽ സാഹസിക ടൂറിസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തുടരുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയാണ് ഫ്ലോട്ടിങ്‌ ബ്രിഡ്ജ് പ്രവർത്തനം നിർത്തിയതെന്നും, കാലാവസ്ഥ സാധാരണ നിലയിലായാൽ പുനരാരംഭിക്കുമെന്നും നടത്തിപ്പുകാരായ ക്യാപ്ച്ചർ ഡേയ്‌സ് പ്രതിനിധി ഇരിങ്ങാലക്കുട ആൽവിൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story