Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:43 AM IST Updated On
date_range 14 April 2022 5:43 AM ISTഇടിമിന്നലേറ്റ് വീട് നശിച്ചു
text_fieldsbookmark_border
വേളം: പെരുവയലിൽ ഇടിമിന്നലേറ്റ് വീടിന് വ്യാപക നാശം. വേട്ടോത്ത് പള്ളിക്ക് സമീപം കുനിയിൽ അമ്മദിന്റെ വീട്ടിലാണ് മിന്നലിൽ സാരമായ നാശം സംഭവിച്ചത്. ഇലക്ട്രിക് വയറിങ് തീപിടിക്കുകയും വീട് മുഴുവൻ ആളിപ്പടരുകയും ചെയ്തു. അയൽവാസികളുടെ സമയോചിത ഇടപെടൽ കാരണം ആളപായമുണ്ടായില്ല.വൈദ്യുതി ഉപകരണങ്ങളെല്ലാം കത്തിനശിച്ചു. വീടകം മുഴുവൻ പുകകൊണ്ട് കറുത്തിരുണ്ട് വാസയോഗമല്ലാത്തതിനാൽ കുടുംബം ബന്ധു വീട്ടിലേക്ക് താമസം മാറി. നിത്യരോഗിയാണ് അമ്മദ്. തൊഴിലുറപ്പ് ജോലിയിലൂടെയും സുമനസ്സുകളുടെ സഹായത്താലുമാണ് കുടുംബം കഴിയുന്നത്. സുരക്ഷിതമായ വീടിനായി ലൈഫ് ഭവനപദ്ധതിയിൽ അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണ് അമ്മദും കുടുംബവും. Photo: ഇടിമിന്നലേറ്റ് നശിച്ച പെരുവയലിലെ കുനിയിൽ അമ്മദിന്റെ വീട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
