Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:41 AM IST Updated On
date_range 14 April 2022 5:41 AM ISTകുടിവെള്ള പരിശോധനയും ബോധവത്കരണ ക്ലാസും
text_fieldsbookmark_border
വടകര: ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധന ലബോറട്ടറി സേവനം ഉപയോഗപ്പെടുത്തി അഴിയൂർ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ 98 വീട്ടുകാരുടെ കുടിവെള്ളം പരിശോധിച്ചു. കിണർ വെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. സൗജന്യമായാണ് പരിശോധന നടത്തിയത്. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, വാർഡ് മെംബർ ഫിറോസ് കാളാണ്ടി എന്നിവർ സംസാരിച്ചു. വടകര ഫുഡ് സേഫ്റ്റി ഓഫിസർ ഡോ. ജിതിൻരാജ് ബോധവത്കരണ ക്ലാസെടുത്തു .റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് രാജൻ പാണിശേരി നന്ദി പറഞ്ഞു. ചിത്രം അഴിയൂരിൽ കുടിവെള്ള പരിശോധനയും ബോധവത്കരണ ക്ലാസും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്യുന്നു Saji 3
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
