Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസുകളുടെ ചില്ല്...

ബസുകളുടെ ചില്ല് പൊട്ടിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
ബസുകളുടെ ചില്ല് പൊട്ടിച്ച സംഭവം: ഒരാൾ അറസ്റ്റിൽ
cancel
ഏപ്രിൽ രണ്ടിന് രാത്രി താത്തൂർപൊയിലിലാണ് 'ഫയാസ്' ബസിന്റെ ചില്ല് എറിഞ്ഞുതകർത്തത് മാവൂർ: യാത്രക്കാരുമായി പോകുന്ന സ്വകാര്യ ബസിന്‍റെ ചില്ല് എറിഞ്ഞുതകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ. താത്തൂർപൊയിൽ സ്വദേശി 'ഭീകരൻ ബിൻഷാം' എന്ന അഹമ്മദ് ബിൻഷാദ് മെഹമൂദിനെയാണ് (22) മാവൂർ പൊലീസ് അറസ്റ്റു ചെയ്തത്. പ്രതി മറ്റൊരു ബസിലെ ജീവനക്കാരനായും മാനേജരായും ജോലി ചെയ്യുകയാണ്. ഏപ്രിൽ രണ്ടിന് രാത്രി താത്തൂർപൊയിലിലാണ് 'ഫയാസ്' ബസിന്റെ ചില്ല് എറിഞ്ഞുതകർത്തത്. ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് അന്നുതന്നെ മാവൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. കുറ്റം സമ്മതിച്ച പ്രതിയെ താമരശ്ശേരി മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐ സജീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മോഹനൻ, സുമോദ്, സിവിൽ പൊലീസ് ഓഫിസർമാരായ ലിജുലാൽ, സന്തോഷ് എന്നിവരാണ് കേസ് അന്വേഷണ സംഘത്തിലെ മറ്റംഗങ്ങൾ. മാവൂരിലും സമീപ റൂട്ടിലും സർവിസ് നടത്തുന്ന 14 ബസുകളുടെ ചില്ലുകളാണ് ഈയടുത്ത കാലത്തായി തകർക്കപ്പെട്ടത്. രാത്രി സമയത്താണ് പലപ്പോഴും ആക്രമണമുണ്ടാകാറുള്ളത്. കൂടുതൽ പ്രതികൾക്കായി അന്വേഷണം നടക്കുന്നതായും കുറ്റകൃത്യത്തിലുൾപ്പെട്ടവർക്ക് ഇതിനുമുമ്പ് ചില്ല് തകർക്കപ്പെട്ട കേസുകളിൽ പങ്കുള്ളതായും മാവൂർ സി.ഐ കെ. വിനോദൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story