Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇംഹാൻസിൽ...

ഇംഹാൻസിൽ ഭിന്നശേഷിക്കാർക്ക് പുനരധിവാസ പദ്ധതികൾ

text_fields
bookmark_border
കോഴിക്കോട്​: മെഡിക്കൽ കോളജ്​ ഇംഹാൻസിൽ എത്തുന്ന ഭിന്നശേഷി കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി 'കളിമുറ്റം' കുട്ടികളുടെ​ പാർക്കും യു ടേൺ -ദ വേ ടു റിക്കവറി പദ്ധതിയും ടീ കൗണ്ടറും ഒരുങ്ങി. റോട്ടറി ക്ലബ് ഓഫ്​ കാലിക്കറ്റ്​ സൗത്ത്​, അനുയാത്ര എസ്​.ഐ.ഡി എന്നിവയുടെ സംയുക്​താഭിമുഖ്യത്തിലാണ്​ കളിമുറ്റവും യു ടേണും ടീ കൗണ്ടറും ഒരുക്കിയിരിക്കുന്നതെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറ്​ ലക്ഷം രൂപ ചെലവായി. സാമൂഹിക നീതി വകുപ്പിന്‍റെ തുകയോടെ നടത്തുന്ന റിക്കവറി ഫെസിലിറ്റേഷന്റെ ഭാഗമായി നടത്തുന്ന തൊഴിൽ പരിശീലന പദ്ധതികളിൽ ഉൾപ്പെടുത്തിയാണ്​ ഇവ നിർമിച്ചത്​. കളിമുറ്റം പദ്ധതി വ്യാഴാഴ്ച രാവിലെ 9.30ന്​ മന്ത്രി മുഹമ്മദ്​ റിയാസ്​ ഉദ്​ഘാടനം ചെയ്യും. ഭിന്നശേഷിക്കാർക്ക്​ വരുമാനവും ജോലിയും ഉദ്ദേശിച്ചുകൊണ്ട്​ തുടങ്ങുന്ന യു ടേൺ -ദ വേ ടു റിക്കവറി ടീ കൗണ്ടർ പദ്ധതി എം.കെ. രാഘവൻ എം.പിയും ഇംഹാൻസിലെ കുട്ടികൾ നിർമിക്കുന്ന കരകൗശല വസ്തുക്കൾ വിൽക്കുന്നതിനായുള്ള വിൽപന കൗണ്ടർ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എയും ഉദ്​ഘാടനം ചെയ്യും. റോട്ടറി ക്ലബ്​ കാലിക്കറ്റ്​ സൗത്ത്​ പ്രസിഡന്‍റ്​ ടി.കെ. രാധാകൃഷ്ണൻ, ഇംഹാൻസ്​ ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ, പ്രോജക്ട്​ കോഓഡിനേറ്റർ ടി. രേഷ്മ, റോട്ടറി സൗത്ത്​ സെക്രട്ടറി പ്രതീഷ്​ മേനോൻ, പ്രോഗ്രാം ചെയർമാൻ പി.സി.കെ. രാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story