Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസന്തോഷ്​ ട്രോഫി:...

സന്തോഷ്​ ട്രോഫി: കോഴി​ക്കോടി‍ന്റെ താരങ്ങളായി ബാസിതും നൗഫലും

text_fields
bookmark_border
കോഴിക്കോട്​: സന്തോഷ്​ ട്രോഫി ദേശീയ ഫുട്​ബാൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൽ കോഴിക്കോടിന്റെ സാന്നിധ്യമായി പി.ടി. മുഹമ്മദ്​ ബാസിതും പി.എൻ. നൗഫലും. ബേപ്പൂർ മാ​ത്തോട്ടം സ്വദേശിയായ ബാസിത്​ അണ്ടർ 21 വിഭാഗത്തിലാണ്​ ടീമിലെത്തിയത്​. കേരള ബ്ലാസ്​റ്റേഴ്​സിന്റെ റിസർവ്​ ടീമിൽ രണ്ട്​ വർഷമായി കളിക്കുന്ന ഈ ഡിഫൻഡർ മുംബൈയിൽ റിലയൻസ് ഫൗണ്ടേഷൻ ആൻഡ്‌ ഫുട്ബാൾ സ്പോർട്സ് ഡെവലപ്മെന്‍റിന്റെ റിലയൻസ് യങ്‌ ചാംപ്‌സ് ഫുട്ബാൾ അക്കാദമിയിലൂടെയാണ്​ ശ്രദ്ധേയനാകുന്നത്​. എട്ടാം ക്ലാസ്​ മുതൽ പ്ലസ്​ ടു ​വരെ മുംബൈയിലാണ്​ പഠിച്ചത്​. സൗദിയിൽ നടന്ന അണ്ടർ 19 ഏഷ്യാകപ്പ് ഫുട്ബാളിൽ ഇന്ത്യൻ ടീമിലുണ്ടായിരുന്നു. ബേപ്പൂർ മാത്തോട്ടത്തിൽ ഷെൻസീർ നിവാസിൽ ഫിറോസ്‌ -ഷാനിദ ദമ്പതികളുടെ മകനാണ്‌. സന്തോഷ്​ട്രോഫിയിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ്​ പ്രതീക്ഷയെന്നും കൃത്യമായ പരിശീലനം ലഭിച്ചതായും ബാസിത്​ പറഞ്ഞു. തിരുവമ്പാടി സ്വ​ദേശിയായ പി.എൻ. നൗഫൽ കേരള പ്രീമിയർ ലീഗിൽ സെമിഫൈനലിലെത്തിയ ബാസ്​കോ ഒതുക്കുങ്ങലിന്റെ മിഡ്​ഫീൽഡറാണ്​. ചേലേമ്പ്ര എൻ.എൻ.എം.എച്ച്​.എസ്​.എസിൽ പഠിക്കുമ്പോൾ സുബ്രതോകപ്പിൽ കളിച്ചിട്ടുണ്ട്​. കോസ്​മോസ്​ തിരുവമ്പാടിക്ക്​ വേണ്ടി ആദ്യകാലത്ത്​ പന്തുതട്ടി. ഗോകുലം എഫ്‌.സിയുടെ ജൂനിയർ ടീമിലും കളിച്ചിട്ടുണ്ട്‌. സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പ്​ നേടിയ കോഴിക്കോട്​ ടീമിലും അംഗമായി. തിരുവമ്പാടി പുത്തൻവീട്ടിൽ നൗഷാദ്​ -ജമീല ദമ്പതികളുടെ മകനാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story