Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:49 AM IST Updated On
date_range 13 April 2022 5:49 AM ISTയാത്രയയപ്പും കാർണിവെലും സംഘടിപ്പിച്ചു
text_fieldsbookmark_border
കക്കോടി: പടിഞ്ഞാറ്റുംമുറി ഗവ. യു പി സ്കൂളിലെ പ്രധാനാധ്യാപകൻ ഇ. സുനിൽ കുമാറിനുള്ള യാത്രയയപ്പും ചിൽഡ്രൺസ് കാർണിവലും നടന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകനുള്ള പി.ടി.എ ഉപഹാരവും മന്ത്രി നൽകി. കക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഷീബ അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ അശോകൻ, വാർഡ് മെംബർമാരായ ഉപശ്ലോകൻ, ഇ.എം. ഗിരീഷ് കുമാർ, അജിത നെരവത്ത്, നിഷ പിലാക്കാട്ട്, ചേളന്നൂർ ബി.പി.സി ഡോ. അഭിലാഷ് കുമാർ, എസ്.എസ്.ജി. വൈസ് ചെയർമാൻ പുഷ്പാംഗദൻ, സീനിയർ അസിസ്റ്റൻറ് പി.പി. ഷീബ, സ്റ്റാഫ് സെക്രട്ടറി എ. സുധാകരൻ, എച്ച്.എം. ഇ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കൈതമോളി മോഹനൻ സ്വാഗതവും പി.ടി.എ പ്രസിഡന്‍റ് ടി. പ്രമോദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story