Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപോക്‌സോ കേസുകളിൽ...

പോക്‌സോ കേസുകളിൽ രണ്ടുപേർക്ക് കഠിനതടവ്​

text_fields
bookmark_border
ഏഴും എട്ടും വര്‍ഷം തടവും പിഴയും ശിക്ഷ കാ​സ​ർ​കോ​ട്​: 14ഉം ഏഴും പ്രായമുള്ള പെൺകുട്ടികൾ ഇരയായ വ്യത്യസ്ത ​പോക്സോ ​കേസുകളിൽ പ്ര​തി​കൾക്ക് കഠിന തടവ്. രണ്ട് കേസുകളിലും കാ​സ​ര്‍കോ​ട് അ​ഡീ​ഷ​ന​ല്‍ ഡി​സ്ട്രി​ക്ട്​ ആ​ൻ​ഡ്​ സെ​ഷ​ന്‍സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി എ.​വി. ഉ​ണ്ണി​കൃ​ഷ്ണ​നാണ് വി​വി​ധ പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ശി​ക്ഷ വിധിച്ചത്. 14കാരിക്ക് മാനഹാനി വരുത്തിയ കേസിൽ​ മു​ന്നാ​ട് കു​ളി​യ​ന്‍മ​ര​ത്തെ എ​ച്ച്. ആ​ന​ന്ദ​ന് എട്ടു വ​ര്‍ഷം ക​ഠി​ന ത​ട​വും 75,000 രൂ​പ പി​ഴ​യും വിധിച്ചു. 2018 ജൂ​ണ്‍ ര​ണ്ടി​ന് ഉ​ച്ച​ക്ക്​ ര​ണ്ടി​ന് പെ​ണ്‍കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി മാ​ന​ഹാ​നി വ​രു​ത്തി​യെ​ന്നാ​ണ്​ കേ​സ്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ എ​ട്ടു മാ​സം കൂ​ടി ത​ട​വ് അനുഭവിക്കണം. ബേ​ഡ​കം പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​ന്ന​ത്തെ എ​സ്.​ഐ ടി. ​ദാ​മോ​ദ​ര​നാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. പ്ര​കാ​ശ് അ​മ്മ​ണ്ണാ​യ ഹാ​ജ​രാ​യി. ഏ​ഴു​വ​യ​സ്സു​കാ​രി​ക്ക് മാ​ന​ഹാ​നി വ​രു​ത്തി​യ മറ്റൊരു കേ​സി​ൽ പ​ഡ്രെ വാ​ണി ന​ഗ​റി​ലെ രാ​ജേ​ഷ് നാ​യ്ക്കി​ന് ഏ​ഴു​ വ​ർ​ഷം ക​ഠി​ന ത​ട​വും 60,000 രൂ​പ പി​ഴ​യുമാണ് ശിക്ഷ. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ 18 മാ​സം അ​ധി​ക ത​ട​വ് അനുഭവിക്കണം. 2016 ഡി​സം​ബ​ര്‍ ഒ​മ്പ​തി​നു മു​മ്പു​ള്ള ര​ണ്ടാ​ഴ്ച​ക​ളി​ല്‍ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി പെ​ണ്‍കു​ട്ടി​ക്ക് മാ​ന​ഹാ​നി വ​രു​ത്തി​യെ​ന്നാ​ണ്​ കേ​സ്. ബ​ദി​യ​ടു​ക്ക പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​ന്ന​ത്തെ എ​സ്.​ഐ എ​ന്‍.​കെ. ബാ​ല​കൃ​ഷ്ണ​നാ​ണ്​ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. ഈ കേസിലും പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. പ്ര​കാ​ശ് അ​മ്മ​ണ്ണാ​യ ഹാ​ജ​രാ​യി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story