Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:46 AM IST Updated On
date_range 13 April 2022 5:46 AM ISTഓലപ്രാണി ശല്യം രൂക്ഷം; വീട് ഒഴിയാൻ ഒരുങ്ങി കുടുംബങ്ങൾ
text_fieldsbookmark_border
പാലേരി: റബർ മരങ്ങളിൽ നിന്നെത്തുന്ന ഓലപ്രാണിയുടെ ശല്യം കാരണം ചങ്ങരോത്ത്, ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തുകളിലെ പല കുടുംബങ്ങളും വീട് ഒഴിയാൻ ഒരുങ്ങുന്നു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കൊല്ലി മുക്ക്, പുല്ലാകുന്നത്ത് മൈലടൻ കുഴി ഭാഗങ്ങളിലെ വീടുകളിലാണ് പ്രാണികളെ വ്യാപകമായി കാണുന്നത്. രാത്രി കൂട്ടം കൂട്ടമായി ചുമരുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഈ പ്രാണികൾ ഭക്ഷണങ്ങളിലെല്ലാം വീഴുന്നുണ്ട്. ഉറങ്ങിക്കിടക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ചെവിയിലും മൂക്കിലുമെല്ലാം പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പ്രാണിയുടെ ശല്യം കാരണം വീട് മാറി ബന്ധുവീടുകളിൽ താമസമാക്കിയവരുമുണ്ട്. റബർ തോട്ടങ്ങൾക്കടുത്തുള്ള വീടുകളിലാണ് പ്രാണികളെ കാണുന്നത്. കുടുംബങ്ങളെ കുടിയിറക്കുന്ന പ്രാണികളെ ഉന്മൂലനം ചെയ്യാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ദുരിതബാധിത പ്രദേശങ്ങൾ വാർഡ് മെംബർ കെ. മുബഷിറ, ജെ.എച്ച്.ഐ. പ്രനിഷ, ആശാവർക്കർ ഇന്ദിര എന്നിവർ സന്ദർശിച്ചു. Photo: ചങ്ങരോത്ത് വീടുകളിൽ കണ്ട പ്രാണികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
