Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:44 AM IST Updated On
date_range 13 April 2022 5:44 AM ISTഅടിയന്തര പദ്ധതികള്‍ക്ക് അംഗീകാരം
text_fieldsbookmark_border
കോഴിക്കോട്: 2022-23 വാര്‍ഷികപദ്ധതിയുടെ ഭാഗമായി ഏപ്രിലില്‍ നടപ്പാക്കേണ്ട അനിവാര്യ പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ആകെ 87 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒന്നാംഘട്ട പദ്ധതികള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി നിർമാണഘട്ടത്തിലേക്കു കടക്കണമെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് യോഗം നിർദേശം നല്‍കി. ചെയര്‍പേഴ്‌സൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ഡെ. പ്ലാനിങ് ഓഫിസര്‍ എം. പ്രസാദ്, ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ സാജു, ഗവൺമെന്റ് നോമിനി സുധാകരൻ, ഡി.പി.സി അംഗങ്ങൾ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story