Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെൽഡിങ്​ തൊഴിലാളിയുടെ...

വെൽഡിങ്​ തൊഴിലാളിയുടെ കിടത്തം പാലത്തിനടിയിൽ

text_fields
bookmark_border
വേളം: താമസിക്കാൻ മുറി കിട്ടാത്തതിനാൽ വെൽഡിങ്​ തൊഴിലാളിയുടെ കിടത്തം ഗുളികപ്പുഴ പാലത്തിനടിയിൽ. പുനലൂർ സ്വദേശി ഷാജിയാണ്​ ആഴ്ചകളായി പാലത്തിന്റെ സൈഡ്​ ഭിത്തിയുടെ പ്ലാറ്റ്​ ഫോമിൽ അവശനായി അന്തിയറുങ്ങുന്നത്​. എട്ടു​ വർഷമായി പള്ളിയത്ത്​ ജോലിയെടുത്ത്​ കഴിയുകയാണ്​. സ്വന്തമായി വെൽഡിങ്​ മെഷീനും മറ്റും സംഘടിപ്പിച്ചിട്ടുണ്ട്​. ആലപ്പുഴയിലെ കുടുംബക്കാരുമായി അധികം ബന്ധപ്പെടാത്ത ഇയാൾ അടുത്തിടെ അമ്മ മരിച്ചെന്നു പറഞ്ഞ്​ നാട്ടിലേക്ക്​ പോയിരുന്നു. നാട്ടിൽ തന്നെ എത്തിക്കാൻ ബന്ധുക്കൾ കളവുപറഞ്ഞ്​ കൊണ്ടുപോയതാണെന്നാണ്​ ഇയാൾ പള്ളിയത്തുകാരോട്​ പറഞ്ഞത്. ഇയാൾ പലയിടത്തായി മുറി വാടകക്കെടുത്ത്​ താമസിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. പാലത്തിനടിയിൽ ഇയാൾ കിടക്കുന്ന വിവരം കുറ്റ്യാടി പൊലീസ്​ സ്​റ്റഷനിൽ അറിയിച്ചിരുന്നതായി നാട്ടുകാരനും മുൻപഞ്ചായത്ത്​ അംഗവുമായ കുറുവങ്ങാട്ട്​ കുഞ്ഞബ്​ദുല്ല പറഞ്ഞു. എന്നാൽ, ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാനാണ് പൊലീസ് നിർദേശിച്ചത്​. ഗ്രാമപഞ്ചായത്ത്​ ഭരണസമിതിയെയും വിവരം അറിയിച്ചു. കുഞ്ഞബ്​ദുല്ലയാണ്​ ഇയാൾക്ക്​ ഭക്ഷണവും മറ്റും എത്തിച്ചു കൊടുക്കുന്നത്. പോട്ടോ: ഗുളികപ്പുഴ പാലത്തിനടിയിൽ കിടക്കുന്ന രാജു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story