Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:37 AM IST Updated On
date_range 13 April 2022 5:37 AM ISTപാര്‍ട്ടി കോണ്‍ഗ്രസ്; ശില്‍പങ്ങളും ചിത്രങ്ങളും സംരക്ഷിക്കും
text_fieldsbookmark_border
-Bകണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഒരുക്കിയ ചരിത്ര പ്രദര്‍ശനത്തിലെ ശില്‍പങ്ങളും ചിത്രങ്ങളും സംരക്ഷിക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. നായനാര്‍ അക്കാദമിയില്‍ മ്യൂസിയത്തില്‍ ഇവ സജ്ജീകരിക്കാന്‍ ആവശ്യമായ സൗകര്യമില്ല. ഇതുമായി ബന്ധപ്പെട്ട് മ്യൂസിയോളജിസ്റ്റില്‍ നിന്ന് വിദഗ്ധ അഭിപ്രായം തേടും. മതനിരപേക്ഷതക്ക് ഭീഷണി ഉയര്‍ത്തുന്ന സംഘ്പരിവാറിനെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനുമുള്ള വിശാല ഐക്യമാണ് പാര്‍ട്ടി സമ്മേളനം അംഗീകരിച്ച ലക്ഷ്യം. അതിനായി പാര്‍ട്ടി ദുര്‍ബലമായ പ്രദേശങ്ങള്‍ ഉള്‍പ്പെടെ പാര്‍ട്ടിയെയും വര്‍ഗബഹുജന സംഘടനകളെയും ശക്തിപ്പെടുത്താനുള്ള കര്‍മപരിപാടി കൂടി പാര്‍ട്ടി കോണ്‍ഗ്രസ് തയാറാക്കിയിട്ടുണ്ട്. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന ചില മാധ്യമങ്ങളുടെ പ്രചാരണം മലർപൊടിക്കാരന്റെ സ്വപ്നം മാത്രമായെന്നും എം.വി. ജയരാജന്‍ പറഞ്ഞു.-B
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story