Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകനിവ്​ ഇൻഫർമേഷൻ...

കനിവ്​ ഇൻഫർമേഷൻ സെന്‍റർ തുടങ്ങി

text_fields
bookmark_border
കോഴിക്കോട്​: മെഡിക്കൽ കോളജ് ആസ്ഥാനമായി 18 വർഷമായി പ്രവർത്തിക്കുന്ന സന്നദ്ധസേവന സംഘടനയായ കനിവിന്‍റെ കാരുണ്യ സേവനപ്രവർത്തനം കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ കനിവ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൻെറർ മാവൂർ റോഡിലെ മസ്ജിദ് ലുഅ്​ ലുഅ്​ പരിസരത്ത് പ്രവർത്തനം തുടങ്ങി. പീപ്ൾസ്​ ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി ഉദ്​ഘാടനം ചെയ്തു. മനുഷ്യന്‍റെ വിഷമമകറ്റാനുള്ള ഏതു​ പ്രവർത്തനവും ദൈവമാർഗത്തിലുള്ളതാണെന്ന്​ അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്​ലാമി സിറ്റി പ്രസിഡന്‍റ്​ ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. എ.എം. അബ്​ദുൽ മജീദ്​, പി.എൻ. അലി, വഹീദ അബ്​ദുൽ അസീസ്​, പി.പി. ജമീല എന്നിവർ സംസാരിച്ചു. കനിവ്​ എക്സിക്യൂട്ടിവ്​ കമ്മിറ്റി പ്രസിഡന്‍റ്​ ശരീഫ്​ കുറ്റിക്കാട്ടൂർ സ്വാഗതവും സെക്രട്ടറി അശ്​കറലി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story