Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:50 AM IST Updated On
date_range 12 April 2022 5:50 AM ISTപ്രവാസി കാരുണ്യ കൂട്ടായ്മ വാർഷികം
text_fieldsbookmark_border
കോഴിക്കോട്: മാറാട് മുതൽ പുതിയാപ്പ വരെയുള്ള തീരദേശ മേഖല കേന്ദ്രീകരിച്ച് ആതുരസേവന ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന പ്രവാസി കാരുണ്യ കൂട്ടായ്മ ഒന്നാം വാർഷികം ആഘോഷിച്ചു. നാസർ മാനു സമ്മേളനം ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് യൂസുഫ് കോണാട് അധ്യക്ഷത വഹിച്ചു. സുരക്ഷ സാന്ത്വന പദ്ധതിയുടെ ഉദ്ഘാടനം സെന്റ് സേവ്യേഴ്സ് കോളജ് പ്രിൻസിപ്പൽ പ്രഫ. വർഗീസ് മാത്യു നിർവഹിച്ചു. ഡാനിയൽ പുരസ്കാര ജേതാവ് കുഞ്ഞുട്ടി വളാഞ്ചേരി, താലൂക്ക് റെഡ്ക്രോസ് ചെയർമാൻ സുധീഷ് കേശവപുരി എന്നിവർ മുഖ്യാതിഥികളായിരുന്നു. രക്ഷാധികാരി ആറ്റക്കോയ പള്ളിക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. വെള്ളയിൽ ജനമൈത്രി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ സി. ഗോപകുമാർ, പൊലീസ് ഓഫിസർമാരായ ഒ.കെ. ബിജു, ഇ.കെ. ബാലസുബ്രഹ്മണ്യം എന്നിവരെ ആദരിച്ചു. ഹർഷൻ കാമ്പുറം, നജീബ് തോപ്പയിൽ, റിയാസ് തോപ്പയിൽ, പി.ടി. മുഹമ്മദ് കോയ, ആദം, കെ. റാഫി, സാബിത്, നൈജിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story