Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:50 AM IST Updated On
date_range 12 April 2022 5:50 AM IST'ബേപ്പൂർ വില്ലേജിനെ വിഭജിക്കണം'
text_fieldsbookmark_border
ബേപ്പൂർ: സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള ബേപ്പൂർ വില്ലേജ് രണ്ടായി വിഭജിച്ച് അരക്കിണർ, ബേപ്പൂർ എന്നീ രണ്ട് വില്ലേജുകളാക്കണമെന്ന് മാത്തോട്ടം സ്ക്വാഷിന്റെ 39ാമത് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.വി. റഷീദ് അലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. മുഹമ്മദ് ഇക്ബാൽ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ.എം. സിറാജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ഇ. സാദിക്കലി, നാസിർ അഹമ്മദ്, പി. അബ്ദുൽ റഷീദ്, കെ. അബ്ദുൽ ലത്തീഫ്, സി. റമീസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.കെ. മുഹമ്മദ് ഇക്ബാൽ (പ്രസി.), പി.എം. അബ്ദുസ്സലാം (ജന. സെക്ര.), എ.വി. റഷീദ് അലി (ട്രഷ.). സഹ ഭാരവാഹികളായി വി.എം. ശശികുമാർ, പി. അബ്ദുൽ റഷീദ്, കെ.പി. സുഭാഷ് ചന്ദ്രബോസ്, ടി. നൗഷാദ്, ഇ. നാഫിൽ, കെ. മുഹമ്മദ് അനീഷ് എന്നിവരെയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story