Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപച്ചവെള്ളംപോലും...

പച്ചവെള്ളംപോലും കിട്ടാതെ കെ.എസ്​.ആർ.ടി.സി ബസ്​സ്റ്റാൻഡ്​

text_fields
bookmark_border
കോഴിക്കോട്​: ആയിരക്കണക്കിന്​ യാത്രികർ വന്നിറങ്ങുന്ന ​ കെ.എസ്​.ആർ.ടി.സി ബസ്​സ്റ്റാൻഡിൽ ആകെയുണ്ടായിരുന്ന രണ്ട്​ ടീ സ്റ്റാളുകൾ അധികൃതർ പൊളിച്ചുമാറ്റിയതോടെ പച്ചവെള്ളംപോലും കിട്ടാത്ത അവസ്ഥ. 24 മണിക്കൂറും ബസ്​ സർവിസുകളുള്ള സ്​റ്റാൻഡിൽ ചായ, കടി, അവശ്യവസ്തുക്കൾ എന്നിവ വിൽക്കുന്ന രണ്ട്​ കടകളാണ്​ പൊളിച്ചുമാറ്റിയത്​. ബസ്​സ്റ്റാൻഡ്​ നടത്തിപ്പുകാരായ കെ.ടി.ഡി.എഫ്​.സി വലിയ വാടക നിശ്ചയിച്ച്​ നൽകിയ കടകളാണ്​ കഴിഞ്ഞ ഞായറാഴ്ച പൊലീസ്​ സംരക്ഷണയിൽ എത്തി പൊളിച്ചുകൊണ്ടുപോയത്​. ഒരു വർഷം മുമ്പാണ്​ ഇവിടെ കടകൾ തുടങ്ങിയത്​. പ്രവർത്തനം തുടങ്ങി വർഷങ്ങളോളം ചായയും വെള്ളവും കിട്ടാത്ത ബസ്​സ്റ്റാൻഡ്​ ആയിരുന്നു ഇത്​. വീണ്ടും ബസ്​സ്റ്റാൻഡ്​ കെട്ടിടസമുച്ചയം പാട്ടത്തിന്​ കൊടുക്കൽ നടപടികൾ അനിശ്ചിതമായി വൈകിയ സാഹചര്യത്തിലാണ്​ മികച്ച വാടക ഇടാക്കി കെ.ടി.ഡി.എഫ്​.സി നേരിട്ട്​ കടകൾ 15 വർഷത്തേക്ക്​ വാടകക്ക്​ നൽകിയത്​. വർഷം തോറും പുതുക്കണമെന്ന വ്യവസ്​ഥയിലായിരുന്നു കൈമാറ്റം. അലിഫ്​ ബിൽഡേഴ്​സ്​ എന്ന സ്ഥാപനത്തിന്​ തുച്ഛവില കണക്കാക്കി വ്യാപാരസമുച്ചയം പാട്ടത്തിന്​ നൽകിയതോടെയാണ്​ നിലവിലെ കച്ചവടക്കാരെ ഇവിടെനിന്ന്​ പുറത്താക്കാനുള്ള നടപടികൾ ഉണ്ടായത്​. ടീ സ്റ്റാളുകൾകൂടി അവർക്ക്​ നൽകുന്നതിന്‍റെ ഭാഗമാണ്​ അപ്രതീക്ഷിതമായി കടകൾ പൊളിച്ചു നീക്കിയത്​. ബസ്​സ്റ്റാൻഡ്​ കെട്ടിടം ബലപ്പെടുത്തൽ പ്രവൃത്തി കഴിഞ്ഞാലേ ഇനി അലിഫ്​ ബിൽഡേഴസിനും ഇവിടെ കടകൾ ആരംഭിക്കാനാവൂ. അതുവരെ അവരുമായുള്ള ഇടപാടുകൾ സർക്കാർ റദ്ദ്​ ചെയ്തതാണ്​. ബലപ്പെടുത്തലിനായി ബസ്​സ്റ്റാൻഡ് ഇവിടെനിന്ന്​ മാറ്റാനുള്ള നടപടികൾ തുടങ്ങിയിട്ടേയുള്ളൂ. കട്ടൻചായ കുടിക്കണമെങ്കിൽ ബസ്​സ്റ്റാൻഡിന്​ പുറത്ത്​ മാവൂർ റോഡിലെ ഹോട്ടലുകളെ ആശ്രയിക്കുകയേ ഇനി നിർവാഹമുള്ളൂ. ദീർഘദൂര യാത്രികരാണ്​ ഇതിൽ ഏറെ പ്രയാസപ്പെടുക. പുറത്തുപോയി ഭക്ഷണം കഴിച്ച് വരാനുള്ള സമയം അവർക്കുണ്ടാവില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story