Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:44 AM IST Updated On
date_range 12 April 2022 5:44 AM ISTകിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
text_fieldsbookmark_border
താമരശ്ശേരി: പകൽസമയത്ത് . കോളിക്കൽ വടക്കെ പറമ്പിൽ ഐ.കെ. അബ്ദുൽ മജീദിന്റെ വീട്ടുമുറ്റത്തെ ഒന്നര മീറ്റർ ഉയരത്തിൽ സംരക്ഷണഭിത്തിയുള്ള കിണറ്റിലേക്കാണ് പന്നി ചാടിയത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ സ്ഥലത്തെത്തി. വനംവകുപ്പിന്റെ എം പാനൽ ലിസ്റ്റിൽപെട്ട മൈക്കാവ് കുന്നുംപുറത്ത് തങ്കച്ചൻ പന്നിയെ വെടിവെച്ചു കൊന്നു. കിണറ്റിൽനിന്ന് കരക്കെടുത്ത പന്നിയെ വനംവകുപ്പ് ആർ.ആർ.ടി അംഗങ്ങൾ മറവുചെയ്തു. പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണെന്നും കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും പകൽ സമയങ്ങളിൽപോലും പന്നികൾ കൂട്ടമായി എത്തുന്നത് ജീവനുപോലും ഭീഷണിയായി മാറിയിരിക്കുകയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story