Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹീര ​ഗ്രൂപ്​...

ഹീര ​ഗ്രൂപ്​ തട്ടിപ്പ്​: ഇരകൾ സത്യപ്രസ്താവന നൽകണം

text_fields
bookmark_border
കോഴിക്കോട്​: കോടിക്കണക്കിന്​ രൂപയുടെ നിക്ഷേപ തട്ടിപ്പ്​ നടത്തിയ ​ഹീര ഗ്രൂപ്പി​നെതിരായ കേസിൽ ഇരകൾക്ക്​ തങ്ങളുടെ ഭാഗം വിശദീകരിക്കാനും കേസിൽ കക്ഷിചേരാനും അവസരം. ഹീര ഗ്രൂപ്​​ അധികൃതർ സുപ്രീംകോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ മാർച്ച്​ 15ന്​ പുറപ്പെടുവിച്ച താൽക്കാലിക വിധിയിലാണ്​ രാജ്യത്തെ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഏജൻസിയായ സീരിയസ്​ ഫ്രോഡ്​ ഇൻവെസ്റ്റിഗേഷൻ ഓഫിസ്​ (എസ്​.എഫ്​.ഐ.ഒ) മുമ്പാകെ ഏപ്രിൽ 30നകം സത്യപ്രസ്താവന സമർപ്പിക്കാൻ കോടതി നിർദേശിച്ചത്​. കോഴിക്കോട്​ ക്രൈംബ്രാഞ്ച്​ അന്വേഷണത്തിലുള്ള കേസിൽ മാത്രം 203 നിക്ഷേപകരിൽ നിന്നായി 8,66,75,000 രൂപ തട്ടിയെടുത്തതായാണ്​ വ്യക്​തമായത്​. 2012ൽ കോഴിക്കോട്​ പള്ളിക്കണ്ടി കേന്ദ്രീകരിച്ചാണ്​ ഹീര ഗ്രൂപ്​​ മലബാറിലെ വിവിധ ജില്ലകളിലുള്ള പ്രവാസികളിൽ നിന്നടക്കം വലിയ ലാഭവിഹിതം വാഗ്ദാനം​ ചെയ്​ത്​ വൻതുക നിക്ഷേപമായി സ്വീകരിച്ചത്​. 90 ലക്ഷം രൂപ നഷ്ടമായ തലശ്ശേരി സ്വദേശി നൗഷാദാണ്​ ആദ്യമായി സ്ഥാപനത്തിനെതിരെ​ കേരളത്തിൽ പരാതി നൽകിയത്​. തുടർന്നും നിരവധി പേർ ചെമ്മങ്ങാട്​ പൊലീസിൽ പരാതി നൽകിയതോടെയാണ്​ കേസ്​ ക്രൈംബ്രാഞ്ച്​ ഏറ്റെടുത്തത്​. ഹൈദരാബാദ്​ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹീര ഗ്രൂപ്പി‍ൻെറ സി.ഇ.ഒ നൗഹീര ഷെയ്​ഖ്​ അടക്കമുള്ളവരാണ്​ കേസിലെ പ്രതികൾ. നേരത്തേ അറസ്റ്റിലായ ഇവരിപ്പോൾ ജാമ്യത്തിലിറങ്ങിയതായാണ്​ വിവരം. ക്രൈംബ്രാഞ്ച്​ കോഴി​ക്കോട്​ യൂനിറ്റ്​ ഡിവൈ.എസ്​.പി പി.കെ. സന്തോഷി‍ൻെറ നേതൃത്വത്തിലാണ്​ കേരളത്തിലെ കേസുകൾ അന്വേഷിക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story