Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിഷുവിന് വിഷരഹിത...

വിഷുവിന് വിഷരഹിത പച്ചക്കറി വിളവെടുപ്പ് നടത്തി

text_fields
bookmark_border
വിഷുവിന് വിഷരഹിത പച്ചക്കറി വിളവെടുപ്പ് നടത്തി
cancel
വടകര: വടകര നഗരസഭ നടപ്പാക്കിയ വിഷുവിനു വിഷരഹിത പച്ചക്കറി വിളവെടുപ്പ് നടത്തി. പഴങ്കാവ് വരിക്കോടിവയലിൽ നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. കാർഷിക കർമസേനയുടെ നേതൃത്വത്തിൽ 157 കർഷക ഗ്രൂപ്പുകൾക്ക് രൂപംനൽകിയാണ് കൃഷി യാഥാർഥ്യമാക്കിയത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ പി. വിജയി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ കെ.കെ. വനജ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. സജീവ്കുമാർ, എ.പി. പ്രജിത, സിന്ധു പ്രേമൻ എന്നിവർ സംസാരിച്ചു. കൗൺസിലർ പി.പി. ബാലകൃഷ്ണൻ സ്വാഗതവും നഗരസഭ സെക്രട്ടറി ഹരീഷ് നന്ദിയും പറഞ്ഞു. ചിത്രം വിഷുവിന് വിഷരഹിത പച്ചക്കറി വിളവെടുപ്പ് നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story