Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:43 AM IST Updated On
date_range 11 April 2022 5:43 AM ISTമലയോരത്തെ ദേവാലയങ്ങളിൽ ഓശാന തിരുനാൾ
text_fieldsbookmark_border
തിരുവമ്പാടി: യേശുക്രിസ്തുവിന്റെ ജറൂസലം പ്രവേശനത്തിന്റെ ഓർമയിൽ മലയോരത്തെ ദേവാലയങ്ങളിൽ ഓശാന തിരുനാൾ ആചരിച്ചു. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് ഫാ.ജോസ് ഓലിയക്കാട്ടിൽ കാർമികനായി. ഇൻഫന്റ് ജീസസ് സ്കൂൾ അങ്കണത്തിൽ കുരുത്തോലകൾ ആശീർവദിച്ച് വിശ്വാസികൾക്ക് നൽകി. കുരുത്തോല പ്രദക്ഷിണം ദേവാലയത്തിലേക്ക് പുറപ്പെട്ടു. തുടർന്ന് ദിവ്യബലിയും വചനപ്രഘോഷണവും നടന്നു. ശുശ്രൂഷകൾക്ക് അസി.വികാരിമാരായ ഫാ.ജോബിൻ തെക്കേക്കര മറ്റത്തിൽ, ഫാ. അമൽ പുരയിടത്തിൽ എന്നിവരും സഹകാർമികരായി. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ദേവാലയം, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയം തുടങ്ങിയ മലയോര മേഖലയിലെ ദേവാലയങ്ങളിലും ചടങ്ങുകൾ നടന്നു. * Thiru 2 Os : തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയ വികാരി ഫാ.ജോസ് ഓലിയക്കാട്ടിൽ വിശ്വാസികൾക്ക് ആശീർവദിച്ച കുരുത്തോല നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
