Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആഘോഷമായി ചാലിപ്പാടം...

ആഘോഷമായി ചാലിപ്പാടം തരിശുവയലിലെ കൊയ്ത്തുത്സവം

text_fields
bookmark_border
ആഘോഷമായി ചാലിപ്പാടം തരിശുവയലിലെ  കൊയ്ത്തുത്സവം
cancel
മാവൂർ: തരിശ്ശായി കിടക്കുന്ന ചാലിപ്പാടത്തെ 15 ഏക്കർ വയലിൽ ചെറുകുളത്തൂർ ചാലിപ്പാടം കർഷകസമിതി ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവമായി മാറി. കൊയ്ത്തുത്സവം പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. പ്രബീഷ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷം 10 ഏക്കറിലായിരുന്നു കൃഷി. 12 ടൺ നെല്ലാണ് അന്ന് വിളവെടുത്തത്. മൂന്ന് ലക്ഷം രൂപക്കാണ് 11 ടൺ നെല്ല് വിൽപന നടത്തിയത്. ഒരു ടൺ സ്വന്തം ആവശ്യങ്ങൾക്ക്‌ ഉപയോഗിച്ചു. ഈ വർഷം 15 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചു. ചെറുപയർ, ഉഴുന്ന്, വൻപയർ, കണിവെള്ളരി എന്നിവയും കൃഷി ചെയ്തു. സർക്കാർ ഉദ്യോഗസ്ഥനായ വടക്കയിൽ രാജേഷിന്റെയും കക്കാട്ട് ബാലന്റെയും നേതൃത്വത്തിലുള്ള 10 പേരടങ്ങുന്ന സംഘമാണ് ചാലിപ്പാടം കർഷകസമിതി. ഉമ, ജയ എന്നീ നെല്ലിനങ്ങളാണ് കൃഷി ചെയ്തത്. ജില്ല പഞ്ചായത്ത്‌ മെംബർ കമ്പളത്ത് സുധ, ടി.പി. മാധവൻ, സി. നന്ദിനി, ടി.പി. ശ്രീധരൻ, ദിവ്യ, ടി. മോഹൻദാസ് എന്നിവർ സംസാരിച്ചു. കർഷകൻ പുന്നാറമ്പത്ത് ബാലനെ ആദരിച്ചു. വി. രാജേഷ് സ്വാഗതവും കെ. ബാലൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story