Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅച്ചടക്ക...

അച്ചടക്ക നടപടിയില്ലെങ്കിൽ തരൂരിനോടുള്ള തെറ്റാകും -മുരളീധരൻ

text_fields
bookmark_border
കോഴിക്കോട്​: സി.പി.എം പാർട്ടി കോൺഗ്രസ്​ സെമിനാറിൽ പ​ങ്കെടുത്ത ​കെ.വി. തോമസിനെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്ന്​ ​കെ. മുരളീധരൻ എം.പി. തോമസ്​ മാഷ്​ അച്ചടക്കം ലംഘിക്കുകയും ശശി തരൂർ സെമിനാറിൽ പ​ങ്കെടുക്കാതിരിക്കുകയും ചെയ്തു. നടപടിയില്ലെങ്കിൽ തരൂരിനോടുള്ള തെറ്റാകും. പ്ര​ത്യേക സാഹചര്യം കണക്കിലെടുത്ത്​ തരൂർ മാറിനിന്നു. തോമസ്​ മാഷ്​ പ​ങ്കെടുക്കുക മാത്രമല്ല, സി.പി.എമ്മുകാർപോലും ഏകാധിപതിയായി കാണുന്ന പിണറായി വിജയനെ വാനോളം പുകഴ്ത്തുകയും ചെയ്തു. ​അതിനാൽ സ്വാഭാവികമായും നടപടിയുണ്ടാകും. തോമസ്​ മാഷ്​ സെമിനാറിൽ പ​ങ്കെടുക്കാൻ പാടില്ലായിരുന്നു. നരേന്ദ്ര മോദിയുടെ ദാസനാണ്​ പിണറായി വിജയൻ. മോദിക്കെതി​രെ പറഞ്ഞാൽ സിൽവർലൈൻ പദ്ധതി തള്ളും. ബി.ജെ.പിയെ നേരിടാൻ ഇടതുപക്ഷത്തിന്​ മാത്രം കഴിയില്ല. അഞ്ച്​ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റ്​ പോലും കിട്ടാത്ത പാർട്ടിയാണ്​ മൂന്നിടത്ത്​ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെ കുറ്റം പറയുന്നതെന്നും മുരളീധരൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story