Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനടപ്പാത കൈയേറി...

നടപ്പാത കൈയേറി കച്ചവടം; അപകടയാത്രക്ക്​ നിർബന്ധിതരായി കാൽനടയാത്രികർ

text_fields
bookmark_border
എലത്തൂർ: നടപ്പാതയിലെ കച്ചവടംമൂലം കാൽനടയാത്രികരുടെ സഞ്ചാരം അപകടക്കെണിയിലൂടെ. കോർപറേഷൻ അധികൃതരുടെ നിരുത്തരവാദിത്തംമൂലമാണ്​ വാഹനത്തിരക്കുള്ള റോഡിലൂടെ നടക്കാൻ കാൽനടയാത്രക്കാർ നിർബന്ധിതരാകുന്നത്​. ചെട്ടിക്കുളം, പന്നിബസാർ ഭാഗങ്ങളിലെ ചില കടക്കാർ നടപ്പാത​ കൈയേറി കച്ചവടം നടത്തുന്നതാണ്​​ ജനങ്ങൾക്ക്​ ദുരിതമാകുന്നത്​. പരാതിപ്പെടുന്നവരെ സംഘടിതമായി അപമാനിക്കുന്നതുമൂലം പരാതിപ്പെടാൻ മുതിരുന്നുമില്ല. കോർപറേഷനിലെ ചില ഉദ്യോഗസ്ഥരുടെയും​ ചില നേതാക്കളുടെയും ഒത്താശയോടെയാണ്​ കൈയേറ്റമെന്ന്​ ജനങ്ങൾ പറയുന്നു. നടപ്പാത​ കൈയേറി കച്ചവടം നടത്തുന്നത്​ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ഇത്തരത്തിൽ വ്യാപാരം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോർപറേഷൻ അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story