Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:40 AM IST Updated On
date_range 11 April 2022 5:40 AM ISTകെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കടകൾ പൊളിച്ചുമാറ്റി
text_fieldsbookmark_border
കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനകത്തെ കടകൾ പൊലീസ് സഹായത്തോടെ സീൽ ചെയ്തതിന് പിന്നാലെ പൊളിച്ചുമാറ്റി. ഞായറാഴ്ച രാവിലെയാണ് കടകൾ സീൽ ചെയ്തത്. കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ എത്തി നടപടി ചോദ്യംചെയ്തപ്പോൾ പിൻവലിഞ്ഞ ഉദ്യോഗസ്ഥർ വൈകീട്ട് വീണ്ടും പൊലീസ് സംരക്ഷണത്തിൽ കടകൾ പൊളിച്ചുമാറ്റി. ലീഡിങ് ടാസ്റ്റിക് പോയന്‍റ് എന്ന പേരിലുള്ള സ്ഥാപനങ്ങളാണ് ഷട്ടർ ഉൾപ്പെടെ പൊളിച്ചുമാറ്റിയത്. സാധനങ്ങൾ നടത്തിപ്പുകാർ ഗോഡൗണിലേക്ക് മാറ്റി. രണ്ട് കടകളാണ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്നത്. ഈ കടകളും ഇനി അലിഫ് ബിൽഡേഴ്സിന് കൈമാറുമെന്നാണ് സൂചന. ഇതിന്‍റെ പേരിൽ നിയമത്തർക്കം തുടരുമെന്ന് കട നടത്തിപ്പുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story