Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകേന്ദ്ര വാഴ്​സിറ്റിയിൽ...

കേന്ദ്ര വാഴ്​സിറ്റിയിൽ കൂട്ടനിയമനങ്ങൾക്ക്​ നീക്കം; പൂർണ നിയന്ത്രണം ആർ.എസ്​.എസിന്​

text_fields
bookmark_border
കാസർകോട്​: കേന്ദ്ര വാഴ്​സിറ്റിയിൽ വൻതോതിൽ അധ്യാപക, അനധ്യാപക നിയമനങ്ങൾക്ക്​ നീക്കം. ഇതിനായുള്ള വിജ്ഞാപനം ഇറങ്ങി. നൂറോളം നിയമനങ്ങളാണ്​ നടക്കാൻ പോകുന്നത്​. ഈ നിയമനങ്ങളിലൂടെ അംഗങ്ങളെ ചേർത്ത്​ സംഘ്പരിവാറി​​ന്റെ ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘത്തെ (യു.വി.എ.എസ്) ആദ്യമായി വാഴ്​സിറ്റിക്ക്​ അകത്തേക്ക്​ ഇറക്കുകയാണ്​ ചെയ്യുന്നത്​. അതി​ന്റെ പ്രാഥമിക ഘട്ടമെന്ന നിലയിൽ താൽക്കാലിക കമ്മിറ്റിയായിട്ടുണ്ട്​. കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നതുമുതൽ ​സ്വതന്ത്ര വേഷം കെട്ടിയ സംഘടനയായ, അസോസിയേഷൻ ഓഫ്​ സെൻട്രൽ യൂനിവേഴ്സിറ്റി ടീച്ചേഴ്​സ്​ എന്ന സംഘടനയായിരുന്നു ഉണ്ടായിരുന്നത്​. ആർ.എസ്​.എസ്​ ചുമതലപ്പെടുത്തിയതനുസരിച്ച്​ മുൻ പി.വി.സി ഡോ. കെ. ജയപ്രസാദി​ന്റെ നേതൃത്വത്തിലുണ്ടായ ഈ സംഘടന ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചുമാണ്​ വാഴ്​സിറ്റിയിൽ പ്രവർത്തിച്ചുവന്നിരുന്നത്​. എന്നാൽ, വ്യക്​തിപരമായ താൽപര്യത്തിൽ വാഴ്​സിറ്റി കാര്യങ്ങൾ നടത്തി എന്ന ആരോപണത്തെത്തുടർന്ന്​ സംഘ്പരിവാർ ജയപ്രസാദിനെ ഒഴിവാക്കി​. ഇനിമുതൽ യു.വി.എ.എസിനായിരിക്കും കേന്ദ്ര വാഴ്​സിറ്റിയുടെ രാഷ്​ട്രീയ ചുമതല. ഈ സംഘടനയുടെ സംസ്​ഥാന സമ്മേളനം രണ്ടുദിവസമായി കൊച്ചിയിൽ നടക്കുകയാണ്​. സമ്മേളനത്തിനു ക്ഷണിക്കപ്പെട്ടവരിൽ കേന്ദ്ര വാഴ്​സിറ്റിയിലെയും സംസ്​ഥാന കോളജുകളിലെയും അധ്യാപകരുണ്ട്​. കേന്ദ്ര സർവകലാശാലയിൽ നിയമനം വാഗ്​ദാനം ചെയ്​തുകൊണ്ടാണ്​ കൊച്ചി സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളിലെ അധ്യാപകരെ ക്ഷണിച്ചത്​. കേന്ദ്ര വാഴ്​സിറ്റിയിലെ അധ്യാപകർക്ക്​ പ്രഫസർ പദവി, എക്​സിക്യൂട്ടിവ്​ കൗൺസിൽ പദവി എന്നിവയാണ്​ വാഗ്​ദാനം ചെയ്​തിരിക്കുന്നത്​. ചിലരുടെ​ ഭാര്യമാർക്കു ജോലിയും വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. ഈ രീതിയിലാണ്​ കൊച്ചി സമ്മേളനം പൊലിപ്പിക്കുന്നത്​. സമ്മേളനത്തിൽ സർവകലാശാല രജിസ്​ട്രാറെയും ആർ.എസ്​.എസ്​ പ​ങ്കെടുപ്പിച്ചിട്ടുണ്ട്​. ഇത്​ വാഴ്​സിറ്റി ചട്ടത്തിനു വിരുദ്ധമാണ്​. വാഴ്​സിറ്റിയെ ആർ.എസ്​.എസ് നിയന്ത്രണത്തിനു വിട്ടുകൊടുക്കുന്നതി​ന്റെ ഭാഗമാണ്​ രജിസ്​ട്രാർ എൻ. സന്തോഷ്​കുമാർ സമ്മേളനത്തിൽ പ​ങ്കെടുക്കുന്നതെന്നാണ്​ ആക്ഷേപം. വിദ്യാഭ്യാസ വകുപ്പ്​ അസി. പ്രഫസർ ജ്യോഷിത്​​, ഫിസിക്​സ്​ അധ്യാപകൻ ഡോ. പി. പ്രസാദ്, ഡോ. വി. രാജീവ്​ ​ തുടങ്ങി വേറെയും അധ്യാപകർ ആർ.എസ്​.എസിനു പിന്നിലെത്തിയിട്ടുണ്ട്​. -രവീന്ദ്രൻ രാവണേശ്വരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story