Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:40 AM IST Updated On
date_range 10 April 2022 5:40 AM ISTകിനാലൂരിൽ എയിംസ് ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടരുന്നു
text_fieldsbookmark_border
ബാലുശ്ശേരി: കിനാലൂരിൽ എയിംസ് ഭൂമി ഏറ്റെടുക്കലിനായുള്ള പരിശോധന തുടരുന്നു. ശനിയാഴ്ച കാന്തലാട് വില്ലേജിലെ 25 ഏക്കറോളം സ്ഥലത്താണ് റവന്യു - ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥസംഘം പരിശോധന നടത്തിയത്. കഴിഞ്ഞദിവസം കിനാലൂർ വില്ലേജിൽപ്പെട്ട ജനവാസകേന്ദ്രങ്ങളിലും കെ.എസ്.ഐ.ഡി.സി സ്ഥലങ്ങളിലുമാണ് പരിശോധന നടത്തിയിരുന്നത്. കാന്തലാട് വില്ലേജിൽ 100 ഏക്കർ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. കാന്തലാട് വില്ലേജിൽപ്പെടുന്ന കെ.എസ്.ഐ.ഡി.സി സ്ഥലവും കുറുമ്പൊയിൽ ഭാഗത്തെ സ്വകാര്യ സ്ഥലവുമാണ് ഇന്നലെ ഉദ്യോഗസ്ഥസംഘം പരിശോധിച്ചത്. കുറുമ്പൊയിൽ ഭാഗത്ത് മണ്ടോത്ത് മൂലയിൽ ശ്രീ ഭഗവതി ക്ഷേത്രവും ഏറ്റെടുക്കാനുള്ള സ്ഥലത്ത് ഉൾപ്പെടുന്നുണ്ട്. ഉദ്യോഗസ്ഥ സംഘം ഞായറാഴ്ചയും സ്ഥലപരിശോധന തുടരും. Photo: kinalur aims balu കിനാലൂരിൽ എയിംസ് ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി കാന്തലാട് വില്ലേജിൽപ്പെട്ട സ്ഥലത്ത് റവന്യൂ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥസംഘം പരിശോധനക്കെത്തിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story