Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:40 AM IST Updated On
date_range 10 April 2022 5:40 AM ISTലോകം ലോകത്തെ കാണുന്നത് ഫോട്ടോഗ്രഫിയിലൂടെ -കൽപറ്റ നാരായണൻ
text_fieldsbookmark_border
കോഴിക്കോട്: ലോകം ലോകത്തെ കാണുന്നത് ഫോട്ടോഗ്രഫിയിലൂടെയാണെന്ന് സാഹിത്യകാരൻ കൽപറ്റ നാരായണൻ. ഫോട്ടോഗ്രാഫർ റസാഖ് കോട്ടക്കൽ അനുസ്മരണവും ഫോട്ടോ പ്രദർശനവും മാനാഞ്ചിറ ആർട്ട് ഗാലറിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ നടുക്കിയ എൻഡോസൾഫാൻ ദുരിതം പോലും ചർച്ചയായത് അതുസംബന്ധിച്ച ഫോട്ടോഗ്രാഫുകളിലൂടെയാണ്. മൊബൈൽ ഫോണുകൾ പ്രചരിച്ചതോടെ ഒരു പരിപാടി നടക്കുമ്പോൾ ചിറകടിപോലെയാണ് ചിത്രങ്ങൾ പകർത്തുന്നത്. എന്നാൽ, കാത്തിരിപ്പാണ് ഓരോ ഫോട്ടോഗ്രാഫുകളെയും കൂടുതൽ മനോഹരമാക്കുന്നത്. സെൻസിബിലിറ്റിയുള്ള ഫോട്ടോഗ്രാഫറായിരുന്നു റസാഖ്. താൻ ചെയ്യുന്നതെന്താണെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നുവെന്ന് കൽപറ്റ നാരായണൻ പറഞ്ഞു. അഡ്വ. എം.എസ്. സജി അധ്യക്ഷത വഹിച്ചു. ഉമർ തറമേൽ, ഷാജു ജോൺ, ടി. സുന്ദർരാജ് എന്നിവർ സംസാരിച്ചു. പ്രശസ്ത ഫോട്ടോഗ്രാഫർമാരായ പി. മുസ്തഫ, ഷാജു ജോൺ, മധുരാജ്, അജീബ് കോമാച്ചി, മണിലാൽ പടവൂർ, മുഹമ്മദ്, അലി കോവൂർ, ഉണ്ണി കോട്ടക്കൽ എന്നിവരുടെ ഫോട്ടോ പ്രദർശനമാണ് അനുസ്മരണത്തോടനുബന്ധിച്ച് നടക്കുന്നത്. ഞായറാഴ്ച വൈകീട്ട് നാലിന് പ്രശസ്ത ഗസൽ ഗായകൻ മാത്തോട്ടം മുസ്തഫയുടെ സംഗീതകച്ചേരി അരങ്ങേറും. അനുസ്മരണ പരിപാടികൾ തിങ്കളാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story