Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:33 AM IST Updated On
date_range 10 April 2022 5:33 AM ISTകെൽ ഇ.എം.എൽ തുറന്നപ്പോൾ ജീവനക്കാർക്ക് വിരമിക്കൽ കാലം
text_fieldsbookmark_border
യാത്രയയപ്പ് നൽകി കാസർകോട്: രണ്ടുവർഷത്തിനുശേഷം ബദ്രഡുക്കയിലെ പൊതുമേഖല സ്ഥാപനമായ . കേന്ദ്രസ്ഥാപനമായിരുന്ന ഭെല്ലിൽനിന്ന് സംസ്ഥാനം കമ്പനി ഏറ്റെടുത്തതിനാൽ വിരമിക്കൽ പ്രായം കുറച്ചതാണ് ജീവനക്കാർക്ക് തിരിച്ചടിയായത്. വിരമിക്കൽ പ്രായം 60ൽനിന്ന് 58 ആയാണ് കുറച്ചത്. സംസ്ഥാനം ഏറ്റെടുത്തപ്പോൾ മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലേതിന് തുല്യമാക്കുകയായിരുന്നു. രണ്ടുവർഷം അടച്ചുപൂട്ടിയ കെൽ ഇ.എം.എൽ കമ്പനി ഏപ്രിൽ ഒന്നിനാണ് മുഖ്യമന്ത്രി തുറന്നത്. എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) യൂനിയൻ വിരമിച്ച അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. വിരമിക്കൽ പ്രായം 60 ആക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ഡി.സി.സി പ്രസിഡന്‍റ് പി.കെ. ഫൈസൽ ആവശ്യപ്പെട്ടു. വിരമിച്ച പി.കെ. ശശിധരൻ, വി.കെ. മോഹനൻ, എം.കെ. ഉണ്ണികൃഷ്ണൻ, കെ.ടി. ഹരി ദാസ്, എം. ഗോപിനാഥൻ നായർ, മുരളീധരൻ കുറുപ്പ്, പി.വി. പ്രകാശൻ, കെ. കൃഷ്ണൻ, എ. വാസുദേവൻ എന്നിവർക്കുള്ള ഉപഹാരം അദ്ദേഹം നൽകി. യൂനിയൻ വൈസ് പ്രസിഡന്‍റ് വി. പവിത്രൻ അധ്യക്ഷത വഹിച്ചു. എ. വാസുദേവൻ സ്വാഗതവും സാബു ജോസഫ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി.കെ. ഫൈസൽ (പ്രസി.), എ. വാസുദേവൻ (വർക്കിങ് പ്രസി.), പി. രാമചന്ദ്രൻ നായർ, വി. പവിത്രൻ (വൈസ് പ്രസി.), പി. രാകേഷ് കുമാർ (ജന. സെക്ര.), എം ശംസുദ്ദീൻ, സാബു ജോസഫ് (ജോ. സെക്ര.), ജോസഫ് സ്റ്റീഫൻ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story