Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതോട്ടത്താങ്കണ്ടി പാലം...

തോട്ടത്താങ്കണ്ടി പാലം നിർമാണം പുരോഗമിക്കുന്നു

text_fields
bookmark_border
കുറ്റ്യാടി: ചങ്ങരോത്ത്​ -മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുറ്റ്യാടി പുഴയിലെ തോട്ടത്താങ്കണ്ടി കടവ് പാലം നിർമാണം പുരോഗമിക്കുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്​ട്​ സൊസൈറ്റി ഏറ്റെടുത്ത പ്രവൃത്തി കഴിഞ്ഞ ജനുവരി പതിനഞ്ചിനാണ്​ ആരംഭിച്ചത്​. നാല്​ തൂണുകൾ, രണ്ട്​ സൈഡ്​ ഭിത്തികൾ എന്നിവയുടെ​ നിർമാണമാണ് നടന്നുവരുന്നത്. ഇതിൽ തോട്ടത്താങ്കണ്ടി ഭാഗത്തുള്ള ഒരു ഭിത്തിയും പില്ലറും ​പൊങ്ങി. മരുതോങ്കര ചീനവേലി ഭാഗത്തെ പില്ലറുകളുടെയും സൈഡ്​ ഭിത്തിയുടെയും നിർമാണത്തിന്​ പൈലിങ്​ നടന്നുവരുന്നു. മധ്യത്തിലുള്ളത് നിർമിക്കാൻ പുഴയിലെ വെള്ളം ഒഴുക്ക്​ നിയന്ത്രിക്കേണ്ടി വരും. വേനൽമഴ തുടർച്ചയായി പതിവായതിനാൽ ജലനിരപ്പും ഒഴുക്കിന്റെ ശക്​തിയും കൂടുതലാണ്. പെരുവണ്ണാമൂഴി അണക്കെട്ടിൽനിന്ന്​ വെള്ളം തുറന്നുവിടുന്നുമുണ്ട്​. ഇത്​ നിർത്താൻ ജലസേചന വകുപ്പിനോട്​ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്​ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്​ സൊസൈറ്റി അധികൃതർ പറഞ്ഞു. 117.05 മീറ്റർ നീളമുള്ള പാലം നിർമിക്കാൻ 9.25 കോടി രൂപയാണ്​ അനുവദിച്ചത്​. 600 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മിക്കും. ഒന്നര വര്‍ഷംകൊണ്ട് പണി പൂർത്തിയാക്കണം. പി.എ. മുഹമ്മദ്​ റിയാസാണ്​ പ്രവൃത്തി ഉദ്​ഘാടനം ചെയ്തത്​. ഫോട്ടോ (ഇമയീൽ) കെ.ടി.ഡി 1 നിർമാണം പുരോഗമിക്കുന്ന തോട്ടത്താങ്കണ്ടി കടവിലെ പാലം p { margin-bottom: 0.25cm; line-height: 115%; background: transparent none repeat scroll 0% 0%; }
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story