Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:32 AM IST Updated On
date_range 10 April 2022 5:32 AM ISTറെയിൽവേ ട്രാക്കിൽ അപകട മരണങ്ങൾ വർധിക്കുന്നു; ബോധവത്കരണവുമായി റെയിൽവേ
text_fieldsbookmark_border
വടകര: റെയിൽവേ ട്രാക്കുകളിലും സ്റ്റേഷനുകളിലും അപകട മരണങ്ങൾ വർധിക്കുന്നു. ബോധവത്കരണവുമായി റെയിൽവേ. പയ്യോളി - വടകര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ അപകട മരണങ്ങൾ നാൾക്കുനാൾ വർധിക്കുകയാണ്. കഴിഞ്ഞവർഷം 50ലധികം പേർക്കാണ് ഈ മേഖലയിൽ ജീവൻ പൊലിഞ്ഞത്. ആത്മഹത്യകളാണ് കൂടുതലായും റിപ്പോർട്ട് ചെയ്തത്. തീരദേശ മേഖലയോടുചേർന്ന് കിടക്കുന്ന റെയിൽവേ ലൈനിൽ ഒറ്റപ്പെട്ട പ്രദേശങ്ങളാണ് കൂടുതലായുള്ളത്. ആൾപെരുമാറ്റം കുറഞ്ഞ ഭാഗമായതിനാൽ ആത്മഹത്യക്ക് കൂടുതലായും ഇവിടങ്ങളാണ് തിരഞ്ഞെടുക്കുന്നത്. പാലക്കാട് റെയിൽവേ ഡിവിഷനുകീഴിൽ 190 പേരാണ് പോയവർഷം അപകടത്തിൽ മരിച്ചത്. യാത്രക്കാരുടെ അശ്രദ്ധയിൽ ജീവൻ പൊലിയുന്നത് അടുത്തിടെയായി ക്രമാതീതമായി വർധിക്കുന്നതായി റെയിൽവേ ചൂണ്ടിക്കാട്ടുന്നു. ട്രെയിനുകൾ സ്റ്റേഷനുകളിൽ നിർത്തുമ്പോൾ ഇറങ്ങി ട്രാക്കുകൾ മുറിച്ചുകടക്കുമ്പോൾ എതിരെവരുന്ന ട്രെയിനിടിച്ചും, ട്രെയിനുകൾ സ്റ്റേഷൻ വിടുമ്പോൾ ഇറങ്ങുന്നതും ചാടിക്കയറുന്നതും അപകടം വർധിപ്പിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് റെയിൽവേ സ്റ്റേഷനുകളിൽ നിന്നും നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അവഗണിക്കപ്പെടുകയാണ്. റെയിൽവേ യാത്രയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകട മരണങ്ങൾ കുറക്കുന്നതിനും റെയിൽവേ സംരക്ഷണ സേന പാലക്കാട് ഡിവിഷൻ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. വടകര റെയിൽവേ സ്റ്റേഷനിൽ മുനിസിപ്പൽ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. റെയിൽവേ സൂപ്രണ്ട് വത്സലൻ കുനിയിൽ അധ്യക്ഷത വഹിച്ചു. ആർ.പി.എഫ്.എസ്.ഐ അപർണ അനിൽ കുമാർ മുഖ്യാതിഥിയായി. കൗൺസിലർമാരായ എം. ബിജു, പ്രേമകുമാരി, പി.പി. രാജൻ, സി.കെ. സുധീർ തുടങ്ങിയവർ സംസാരിച്ചു. പി.പി. ബിനീഷ് സ്വാഗതവും ജി. സുരേഷ് നന്ദിയും പറഞ്ഞു. ചിത്രം റെയിൽവേ ട്രാക്കിലെ അപകട ബോധവത്കരണ പരിപാടി നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു Saji 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
