Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:28 AM IST Updated On
date_range 10 April 2022 5:28 AM ISTസൗഹൃദ ഇഫ്താറും ചർച്ചയും
text_fieldsbookmark_border
കോഴിക്കോട്: ഐ.എസ്.എം സംസ്ഥാന സമിതി യുവജന സംഘടനകളുടെ സൗഹൃദ ഇഫ്താറും 'മുസ്‌ലിം യുവജന നേതൃത്വവും സമുദായവും' എന്ന വിഷയത്തിൽ ചർച്ചയും സംഘടിപ്പിച്ചു. കെ.എൻ.എം മർകസുദ്ദഅവ സെക്രട്ടറി കെ.പി. സകരിയ്യ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം പ്രസിഡന്റ് സഹൽ മുട്ടിൽ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് പി.കെ. ഫിറോസ് (യൂത്ത് ലീഗ്), അഡ്വ. ഷമീർ പയ്യനങ്ങാടി (എൻ.വൈ.എൽ), ശുഹൈബ് (സോളിഡാരിറ്റി), ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ, ഡോ. അൻവർ സാദത്ത് (ഐ.എസ്.എം), ആദിൽ നസീഫ് (എം.എസ്.എം), ഡോ. സുഫ്യാൻ അബ്ദുസ്സത്താർ, റാഫി കുന്നുംപുറം എന്നിവർ സംസാരിച്ചു. യുവജന നേതൃ സംഗമത്തിൽ ജിഷാൻ, ജുമൈൽ, മുഖ്താർ ഉദരംപൊയിൽ, ഹാറൂൺ കക്കാട്, ഷബീർ രാരങ്ങോത്ത്, നജീബ്, മുഹ്സിൻ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാർ ഇട്ടോളി, ഷാനവാസ്, ആസിഫ് പുളിക്കൽ, അയ്യൂബ് എടവനക്കാട്, മുഹമ്മദ് മിറാഷ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story