Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൈനീട്ടം കരകൗശല...

കൈനീട്ടം കരകൗശല മേളക്ക്​ തുടക്കം

text_fields
bookmark_border
കോഴിക്കോട്​: ഓയിസ്ക ഇന്റർനാഷനൽ സൗത്ത് ഇന്ത്യ ചാപ്റ്ററും ധരണി ക്രാഫ്റ്റ് ഗാലറിയയും ചേർന്ന് നടത്തുന്ന 'കൈനീട്ടം'കരകൗശല പ്രദർശന വിപണന മേള പാവമണി റോഡിലുള്ള പൊലീസ് ക്ലബ്ബിൽ വെള്ളിയാഴ്ച തുടങ്ങി. മേയർ ഡോ. ബീന ഫിലിപ് മേള ഉദ്ഘാടനം ചെയ്തു. വിഷുക്കണിക്ക്‌ പരമപ്രധാനമായ പേപ്പർ പൾപിൽ തീർത്ത കൃഷ്ണവിഗ്രഹം, തിരുവുടയാട, വാൽക്കണ്ണാടി തുടങ്ങി പെയിന്റിങ് ചെയ്ത സാരികളുടെ ശേഖരം വരെ ഈ മേളയുടെ പ്രത്യേകതയാണ്. മരത്തിലും ടെറക്കോട്ടയിലും മുളയിലും മറ്റും തീർത്ത ഉൽപന്നങ്ങൾക്ക് പുറമെ മനോഹരമായ ചിത്രപ്പണികളോടുകൂടിയ നിത്യോപയോഗ വസ്തുക്കളും ആഭരണങ്ങളും മറ്റു തുണിത്തരങ്ങളും എല്ലാം മേളയിലുണ്ട്. ശനി, ഞായർ ദിവസങ്ങളിൽകൂടി രാവിലെ 9.30 മുതൽ രാത്രി എട്ടുവരെ മേള ഉണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story