Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:45 AM IST Updated On
date_range 9 April 2022 5:45 AM ISTപാണ്ടിക്കോട് ക്ഷേത്രത്തിന് റഷീദിന്റെ വരികൾ
text_fieldsbookmark_border
പേരാമ്പ്ര: പാണ്ടിക്കോട് ക്ഷേത്രത്തിലെ പരദേവതയെ സ്തുതിച്ചു കൊണ്ട് സമീപവാസിയായ കെ.സി. റഷീദ് എഴുതിയ ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായി. റഷീദിന്റെ വരികൾക്ക് ഗായകൻ ശ്രീജിത്ത് കൃഷ്ണയാണ് സംഗീതം നൽകിയതും പാടിയതും. പ്രവാസിയായ റഷീദ് നാട്ടിലുള്ള കാലത്ത് സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെല്ലാം സജീവമാണ്. നാട്ടിലുള്ള ക്ഷേത്രവും പള്ളിയുമെല്ലാം മത സൗഹാർദത്തിന്റെ ഉത്തമ മാതൃകയാണെന്ന് റഷീദ് സാക്ഷ്യപ്പെടുത്തുന്നു. റഷീദിന്റെ ഭാഷയിൽ പറഞ്ഞാൽ 'സുബ്ഹി ബാങ്ക് വൈകിയെന്ന് അമ്പലത്തിൽ ഭക്തിഗാനം വെക്കാൻ വരുന്ന സഹോദരന് തോന്നിയാൽ പാണ്ടിക്കോട് പള്ളിയിലെ ഉസ്താദിനെ വിളിക്കും ബാങ്കിന്റെ സമയത്ത് അമ്പലത്തിലെ പാട്ട് നിർത്തും ബാങ്ക് വിളി കഴിഞ്ഞാൽ പാട്ട് തുടരും തിരിച്ച് അമ്പല പാട്ട് കേട്ടില്ലേൽ ഉസ്താദും വിളിക്കും' - ഇതാണ് പാണ്ടിക്കോട്ടെ മതമൈത്രി. സമൂഹ മാധ്യമങ്ങളിൽ ചെറിയ കവിതകൾ എഴുതിയിരുന്ന റഷീദ് രണ്ട് ആൽബങ്ങളിലും പാട്ട് എഴുതിയിട്ടുണ്ട്. 'ഇൽമ്', 'ഞാൻ തനിച്ച്' എന്നീ ആൽബങ്ങൾ പെരുന്നാളിനോടനുബന്ധിച്ച് പുറത്തിറങ്ങുന്നുണ്ട്. കണ്ണൂർ ഷെരീഫ്, ശ്രീജിത്ത് കൃഷ്ണ ഉൾപ്പെടെയുള്ള ഗായകരാണ് പാടിയത്. Photo: കെ. സി. റഷീദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
