Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:45 AM IST Updated On
date_range 9 April 2022 5:45 AM ISTകിനാലൂർ പൂവ്വത്തിൻ ചോലയിൽ കനത്ത നാശനഷ്ടം
text_fieldsbookmark_border
ബാലുശ്ശേരി: കിനാലൂരിൽ ശക്തമായ കാറ്റിലും മഴയിലും വൻമരങ്ങൾ കടപുഴകി വീണ് കനത്ത നാശ നഷ്ടം. വെള്ളിയാഴ്ച വൈകീട്ട് നാലോടെ കിനാലൂർ പവർ സ്റ്റേഷന് സമീപം പൂവത്തിൻചോല ഭാഗത്താണ് കനത്ത നാശനഷ്ടമുണ്ടായത്.പൂവത്തിൻചോല ഭഗവതി ക്ഷേത്രത്തിന്റെ നടപ്പന്തലിന്റെ ആറ് തൂണുകളും തകർന്നു വീണു. കൽവിളക്കിനും കേടുപാടുകൾ സംഭവിച്ചു.പൂവ്വത്തിൻചോല ഗിരീഷ് കുമാറിന്റെ വീടിന്റെ ചുറ്റുമതിൽ മരം വീണ് തകർന്നു .പൂവ്വത്തിൻചോല തങ്കമണിയുടെ വീടിന് മുകളിൽ മാവ് പൊട്ടി വീണ് വീടിന്റെ കോൺക്രീറ്റ് ഷേഡ്, വിറകുപുര, കക്കൂസ് എന്നിവ തകർന്നു. ഹൈമവതിയുടെ വീടിന് മുകളിൽ മരം വീണ് വാട്ടർ ടാങ്ക് തകരുകയും അടുക്കളയുടെ ചിമ്മിനിക്കൂടിന് കേടുപറ്റുകയും ചെയ്തു. റഷീദിന്റെ പറമ്പിലെ പ്ലാവ് കടപുഴകി വീണതിനെ തുടർന്ന് കിണറിന്റെ ആൾമറയും തൂണും കിണറ്റിലേക്ക് തകർന്നുവീണു.പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. കിനാലൂർ സ്പെഷൽ വില്ലേജ് ഓഫിസർ കെ.സി. അബ്ദുൽ വഹാബ്, വില്ലേജ് അസിസ്റ്റൻറ് പി. മനോജ് എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story