Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:43 AM IST Updated On
date_range 9 April 2022 5:43 AM ISTമിസ്റ്റർ കേരള നേട്ടം; റംഷിക്ക് അഭിനന്ദനങ്ങൾ നേർന്ന് രാഹുൽ ഗാന്ധി
text_fieldsbookmark_border
മുക്കം: 65 കിലോ വിഭാഗത്തിൽ മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ മുക്കം സ്വദേശി റംഷിക്ക് അഭിനന്ദനങ്ങൾ നേർന്ന് രാഹുൽ ഗാന്ധി. കത്തിലൂടെയാണ് അദ്ദേഹത്തിന്റെ അഭിനന്ദനവും സന്തോഷവുമറിയിച്ചത്. മുക്കത്ത് നിന്നുള്ള ഞങ്ങളുടെ പ്രതിഭ സംസ്ഥാനതലത്തിൽ അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ട്. ദേശീയ അന്തർദേശീയ വേദികളിൽ മത്സരിക്കാൻ തക്കവണ്ണം യുവപ്രതിഭകളെ നിങ്ങൾ തുടർന്നും പരിപോഷിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഭാവി ഉദ്യമങ്ങളിൽ എല്ലാവിധ ആശംസകൾ നേരുന്നുവെന്നും രാഹുൽ ഗാന്ധി എം.പി അയച്ച കത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധി എം.പി അയച്ച കത്ത് മുക്കത്തു നടന്ന ചടങ്ങിൽ യൂത്ത്കോൺഗ്രസ് കോഴിക്കോട് ജില്ല പ്രസിഡന്റ് ആർ. ഷഹീൻ റംഷിക്ക് കൈമാറി. മുക്കം മുനിസിപ്പൽ കൗൺസിലർമാരായ വേണു കല്ലുരുട്ടി, യാസർ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി സജീഷ് മുത്തേരി, ജുനൈദ് പാണ്ടികശാല, നിഷാദ്, ലെറിൻ റാഹത്ത്, സവിജേഷ് മണാശ്ശേരി, മുൻദിർ, അഭിജിത്ത് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story